വാരണാസി: പ്രധാന മന്ത്രിയുടെ 69-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ആരാധകന്‍ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ നല്‍കിയത് 1.25 കിലോ സ്വര്‍ണം കൊണ്ടുള്ള രാജകീയ കിരീടം. വാരണാസി സ്വദേശിയായ ഭക്തന്‍ അരവിന്ദ് സിങ്ങാണ് ഇത്തരമൊരും സമ്മാനമൊരുക്കിയത്. മോദിയും ഇന്ത്യയും സ്വര്‍ണം പോലെയാണ് തിളങ്ങണമെന്ന് പ്രാര്‍ഥിച്ചാണ് ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച്. പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങള്‍ നല്‍കുന്ന ആദരവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയും മോദി സര്‍ക്കാരുണ്ടാക്കിയാല്‍ സ്വര്‍ണക്കിരീടം നല്‍കാമെന്നു ഇദ്ദേഹം നേര്‍ന്നിരുന്നു. മോദിയുടെയും ഇന്ത്യയുടെയും ഭാവി സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ സമ്മാനമാണിതെന്നും അരവിന്ദ് പറഞ്ഞു. 14 മുതല്‍ 20 വരെ നീളുന്ന ‘സേവ സപ്താഹ്’ പരിപാടിയിലൂടെയാണു ബിജെപി മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. രാജ്യമാകെ വിവിധ സാമൂഹ്യക്ഷേമ പരിപാടികളും പാര്‍ട്ടി നടപ്പാക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണു നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹത്തിന്റെ സംഘാടനാപാടവവും രാഷ്‌ട്രീയ സ്ഥൈര്യവും പ്രശസ്തമാണെന്നും ഉറ്റ സുഹൃത്തും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു.
















