ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നമോ ആപ്ലിക്കേഷന്‍ ഇനി മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും. വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്‌ക്ലൂസിവ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പെത്തുന്നത്. പ്രധാനമന്ത്രിയും മറ്റ് ഉന്നത നേതാക്കളും നമോ ആപ്പിലൂടെ ജനങ്ങളുമായി ആശയ വിനമയം നടത്താറുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പതിപ്പ് പുറത്തിറക്കും. മോദിയുടെ ട്വിറ്റര്‍ പേജ് വഴിയാണ് ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിക്കുന്ന വിവരം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തും നമോ ആപ്ലിക്കേഷന്‍ വഴി കേള്‍ക്കാന്‍ കഴിയും. 2015 ലാണ് നമോ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. 1.5 കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.
















