ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം ജന്മദിനം. പതിവ് പോലെ മോദി ഇത്തവണയും അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിക്കും. കൂടാതെ ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പ്രദേശത്തെ വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തും. നമാമി നര്‍മ്മദാ മഹോത്സവം എന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാര്‍ലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സ്‌കൂളുകളില്‍ സംവാദവും സംഘടിപ്പിക്കും.
അതേസമയം മോദിയുടെ ജന്മദിനത്തില്‍ മുറിക്കുന്നതിനായി സൂറത്തിലെ ഒരു ബേക്കറി കൂറ്റന്‍ കേക്ക് തയ്യാറാക്കിയിട്ടുണ്ട്. 700 അടി നീളമുള്ള കേക്കാണ് ഇന്നത്തേയ്‌ക്ക് മുറിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്.
















