ശ്രീനഗര്‍: ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂക്ക് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി. പൊതു സുരക്ഷാ നിയമപ്രകാരമാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്. ഈ നിയമമനുസരിച്ച് വിചാരണ കൂടാതെ ഒരാളെ രണ്ടുവര്‍ഷത്തോളം തടവില്‍ വെക്കാന്‍ കഴിയും.
ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂക്ക് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. ഫറൂക്ക് അബ്ദുള്ള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.
40 വർഷത്തോളമായി ഫറൂഖിന്റെ അടുത്ത സുഹൃത്താണ് വൈക്കോ. തമിഴ്‌നാടിന്റെ ആദ്യ മുഖ്യമന്ത്രി സിഎൻ അണ്ണാദുരയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ചൈന്നൈയിൽ എംഡിഎംകെ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഫറൂഖ് അബ്ദുള്ളയ്‌ക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് വൈക്കോ സുപ്രീംകോടതിയെ സമീപിച്ചത്.
















