സിന്ധി: പാക്കിസ്ഥാനിലെ ഘോത്കി ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്കും ഹിന്ദു വീടുകള്‍ക്കും നേരെ വ്യാപക ആക്രമണമഴിച്ചു വിട്ട് മുസ്ലീം ഭീകർ. ഭീകരൻ മിയാന്‍ മിഥുവിന്റെ നേതൃത്വത്തിലാണ് ആക്രമണം. ഹിന്ദുക്കളുടെ വീടുകൾ കൊള്ളയടിക്കുകയും വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തു.
ഇസ്ലാമിക പ്രവാചകനെതിരെ അധ്യാപകന് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു വിദ്യാര്‍ഥിയുടെ പിതാവ് വ്യാജ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഹിന്ദു സമുദായത്തില്‍ നിന്നുള്ള സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ മതനിന്ദ ആരോപിച്ചു പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മത ഭീകരവാദികള്‍ അധ്യാപകനെ കൈയെറ്റം ചെയ്യുകയും സ്കൂളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. ഘോത്കി ജില്ലയ്ക്ക് പുറമെ മിര്‍പൂര്‍ മാത്തേലോ, ആദില്‍പൂര്‍ തുടങ്ങിയ ജില്ലകളിലും അക്രമങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ട്വിറ്ററിലൂടെയാണ് ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നത്. കലാപത്തെ തുടര്‍ന്ന് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് വീടിനുള്ളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് സത്താര്‍ സാങ്കെജോ പറഞ്ഞു. ന്യൂനപക്ഷമായ ഹിന്ദു സമുദായത്തെ സംരക്ഷിക്കാന്‍ സിന്ധ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹിന്ദു ന്യൂനപക്ഷ സമൂഹത്തിന് നേരെ ആക്രമം, തട്ടിക്കൊണ്ടുപോകല്‍, മതപരിവര്‍ത്തനം എന്നിവ പതിവാകുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് മേധാവി പറഞ്ഞതായി പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 50 കലാപകാരികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പാക്കിസ്ഥാനില്‍ ന്യുനപക്ഷ സമുദായമായ ഹിന്ദുകള്‍ക്കു നേരെ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭാരതത്തിലെ ന്യുനപക്ഷ സമുദായത്തിനു നേരെയുള്ള ആക്രമങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: