ആക്ഷന്‍ രംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ ചിത്രം റാംബോയുടെ പുതിയ പതിപ്പ് പ്രദര്‍ശനത്തിനെത്തുന്നു. ഈ സീരിസിലെ അഞ്ചാമത് ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘റാംബോ ലാസ്റ്റ് ബ്ലഡ്’ എന്നാണ്. സെപ്തംബര്‍ 20 നു ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലും മൊഴി മാറ്റം നടത്തിയിട്ടുണ്ട്.
ജോണ്‍ മോറല്‍ 1972-ല്‍ എഴുതിയ ‘ഫസ്റ്റ് ബ്ലഡ്’ എന്ന നോവലിനെ ആസ്പദമാക്കി 1982-ലാണ് ആദ്യ ഫസ്റ്റ് ബ്ലഡ് ചിത്രം പുറത്തിറങ്ങുന്നത്. തുടര്‍ന്ന് ഫസ്റ്റ് ബ്ലഡ്-കക (1985 ), റാംബോ കകക (1988), റാംബോ (2008) എന്നീ സീരീസുകളിലായി മൂന്ന് കിടിലന്‍ ആക്ഷന്‍ സിനിമകള്‍ കൂടി പുറത്തു വന്നു. വിയറ്റ്നാം യുദ്ധസേനാനിയായ അമേരിക്കന്‍ സൈനികന് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ അനശ്വരനാക്കിയ കഥാ പാത്രങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ മുഴുവന്‍ .
പോലീസ്, ശത്രൂ സൈന്യം , മയക്കു മരുന്ന് വ്യാപാരികള്‍ തുടങ്ങിയവരെ നേരിടാന്‍ വിയറ്റ്നാം യുദ്ധ പരിശീലനം അദ്ദേഹത്തെ ഒരുപാടു സഹായിക്കുന്നുണ്ട്. തന്നെ നേരിടാന്‍ വരുന്ന ഈ ദുഷ്ട ശക്തികളെ തുരത്തുന്നതിനു റാംബോയ്ക്കു മുന്‍പ് സിദ്ധിച്ച യുദ്ധമുറകള്‍ സഹായകമാകുന്നുണ്ട് .
ഈ സീരിസില്‍ ഇറങ്ങിയ ചിത്രങ്ങള്‍ ഇതുവരെ 727 മില്യണ്‍ ഡോളറാണ് വരുമാനമുണ്ടാക്കിയത്. ഇതില്‍ രണ്ടാമത് ഇറങ്ങിയ ഫസ്റ്റ് ബ്ലഡ് പാര്‍ട്ട്-കക മാത്രം 300 മില്യണ്‍ ഡോളറാണ് വരുമാനം നേടി. ഇതേതുടര്‍ന്ന് റാംബോ കഥയെ ആസ്പദമാക്കി അനിമേഷന്‍ സീരിയലുകളും കോമിക് ബുക്ക്, നോവല്‍, വീഡിയോ ഗെയിം എന്നിവയും പുറത്തിറങ്ങി.
മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടു പോയ സുഹൃത്തിന്റെ മകളെ രക്ഷിക്കുകയാണ് റാംബോയുടെ പുതിയ ചിത്രത്തിലെ ദൗത്യം. റാംബോയ്ക്ക് സഹായിയായി മെക്സിക്കന്‍ മയക്കു മരുന്ന് വ്യാപാരത്തെക്കുറിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാര്‍മെന്‍ ഡെല്ഗാഡോയുമുണ്ട്. പാസ് വേഗ യാണ് ഈ മാധ്യമ പ്രവര്‍ത്തകയുടെ വേഷം ചെയ്യുന്നത്. വേഗയുടെ പാതി സഹോദരിയാണ് മയക്കു മരുന്ന് മാഫിയ തട്ടിക്കൊണ്ടുപോയിട്ടുള്ള പെണ്‍കുട്ടി. ഗബ്രിയേല എന്ന ഈ പെണ്‍കുട്ടിയുടെ വേഷം ചെയ്തിരിക്കുന്നത് യേറ്റെ മൊന്റീലാണ്. ഹ്യൂഗോ മാര്‍ട്ടിനെസ് എന്ന മെക്സിക്കന്‍ മയക്കുമരുന്ന് വ്യാപാരിയായി സെര്‍ജിയോ പെരിസ് മെന്ചേത എത്തുന്നു, ജനങ്ങളെയടക്കം എല്ലാ കാര്യങ്ങളും അക്രമത്തിലൂടെ വരുതിയില്‍ നിര്‍ത്തുന്നയാളാണ് ഈ മയക്കു മരുന്ന് വ്യാപാരി.
പ്രായം 72 പിന്നിട്ടെങ്കിലും റാംബോയായി അഭിനയിക്കുന്നതിന് സ്റ്റാലോനിന് ഇനിയൊന്നും നഷ്ട്ടപ്പെടാനില്ല. കഥാപാത്രത്തോടു നീതി പുലര്‍ത്താന്‍ അവസാന തുള്ളി രക്തം ചൊരിയാന്‍ വരെ തയ്യാറാകുന്ന പ്രകടനമാണ് റാംബോ കാഴ്ച വയ്ക്കുന്നത്. അഡ്രിയാന്‍ ഗ്രന്‍ബെര്‍ഗ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം ബ്രയാന്‍ ടൈലേറും, ഛായാഗ്രാഹകന്‍ ബ്രെണ്ടന്‍ ഗാല്‍വിനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് -ടോഡ് മില്ലര്‍, കസ്റ്റന് കാര്പാനെക് സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: