ന്യൂദല്‍ഹി: കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പ്രധാന മന്ത്രിക്കു ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ചാണ് ലേലം ചെയ്യുന്നത്. ഏറ്റവും ചെറിയ സമ്മാനത്തിന്റെ വില 200 രൂപയാണ്. സില്‍ക്ക്, കമ്പിളി, കണ്ണാടി, ഗോള്‍ഡ് പ്ലേറ്റ് എന്നിവകൊണ്ട് നിര്‍മിച്ചവയാണ് കൂടുതലും. സമ്മാനങ്ങളുടെ കൂട്ടത്തില്‍ പശു പ്രതിമ, സ്വാമി വിവേകാന്ദ പ്രതിമ, ലോര്‍ഡ് കൃഷ്ണയുടെ പ്രതിമ എന്നിവയുമുണ്ട്. 576 ഷാളുകള്‍, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമ്മാനമായി ലഭിച്ചതില്‍ 35ഓളം മോദിയുടെ ഛായാചിത്രങ്ങളുണ്ട്. ഗാന്ധിജി, മോദിയുടെ അമ്മ, സര്‍ദാര്‍ പട്ടേല്‍ എന്നീ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഏറ്റവും വിലകുറഞ്ഞ സമ്മാനത്തിന്റെ വില 200 രൂപയാണെങ്കില്‍ ഏറ്റവും വിലകൂടിയതിന്റെ മൂല്യം 2.5 ലക്ഷം രൂപയാണ്.
















