ഗോരഖ്പൂര്‍: ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലെ റിയാന്‍വ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ദാരുണമായ സംഭവം.ഗീത യാദവ് എന്ന യുവതിയാണ് കിടപ്പുമുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. തായ്ലന്‍ഡില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ജയ്സിങ് യാദവുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് കിടപ്പുമുറിയിലേക്ക് എത്തിയ ഗീത കട്ടിലില്‍ ഇണ ചേരുകയായിരുന്ന പാമ്പുകള്‍ക്ക് മുകളില്‍ ആയിരുന്നു. തൊട്ടുപിന്നാലെ ഗീതയ്‌ക്ക് പാമ്പുകളുടെ കടിയേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കം ബോധരഹിതയായ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗീതയുടെ മകളും അമ്മയും തൊട്ടപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവുമായി മൊബൈലില്‍ സംസാരിക്കാനായി മുറിയില്‍ പ്രവേശിച്ച ഗീത കിടപ്പുമുറിയില്‍ കയറിക്കൂടിയ പാമ്പുകളെ കണ്ടിരുന്നില്ല. കൂടാതെ, മുറിയില്‍ അരണ്ട വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നു. ബെഡ്ഷീറ്റിന്റെ ഡിസൈനും വരകള്‍ ഉള്ളതു മൂലം പാമ്പുകളെ ഗീതയുടെ ശ്രദ്ധയില്‍പ്പെട്ടുകാണില്ലെന്നാണ് ബന്ധുക്കളുടെ നിഗമനം.
ഗീതയ്‌ക്ക് കടിയേറ്റ ശേഷവും പാമ്പുകള്‍ കിടക്കയില്‍ തന്നെ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് തിരികെ എത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പാമ്പുകളെ അടിച്ചുകൊല്ലുകയും ചെയ്തു. മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പുകളുടെ കടിയാണ് ഏറ്റതെന്നും നല്ലതോതില്‍ വിഷം ശരീരത്തില്‍ പ്രവേശിച്ചിരുന്നെന്നും ഗീതയെ ചികിത്സയിച്ച ഡോക്റ്റര്‍മാര്‍ പറഞ്ഞുയ.
















