കഥയും കാവ്യവും സങ്കല്‍പ്പവും എന്തൊക്കെയാണെങ്കിലും മധുരസങ്കല്പ്പത്തിലെ ഓണത്തെ ചുറ്റിപ്പറ്റിയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കേരളക്കരയില്‍ എന്നല്ല ഒരു പക്ഷെ മാനവരാശിയുടെ ചരിത്രത്തില്‍ തന്നെ പകരം വെക്കാന്‍ മറ്റൊരാഘോഷങ്ങള്ക്കും കഴിയാത്തത്ര വിപുലമാണ്.
മലയാളിയുടെ ഭാഷാപ്രയോഗത്തിലുമുണ്ട് ഓണത്തിന് അനന്യമായൊരു സ്ഥാനം. ഓണത്തെ പരാമര്‍ശിക്കുന്ന പഴഞ്ചൊല്ലുകളും പദപ്രയോഗങ്ങളും ധാരാളം കാണാം. പ്രാദേശികഭേദമനുസരിച്ച് വാമൊഴില്‍ മാറ്റമുണ്ടാകുമെന്നു മാത്രം. അവയില്‍ ചിലത്:
ഒരു മാസം മുമ്പേ മലയാളികള്‍ മനസ്സില്‍ പറഞ്ഞുവെയ്ക്കും ഓണക്കാലം വരുന്നു. കള്ളക്കര്‍ക്കടകത്തിന്റെ കറുത്ത ഇടനാഴികളില്‍ നിന്ന് പ്രതീക്ഷയുടെ പൊന്നിന് ചിങ്ങത്തിലേക്ക് കടക്കുമ്പോള്‍ പ്രകൃതിപോലും ഒന്ന് അണിഞ്ഞൊരുങ്ങുന്നു; ശ്രാവണസന്ധ്യയ്ക്കായ്.
ഓണപ്പാട്ട്
ഓണത്തിനായി മാത്രം തയ്യാറാക്കുന്ന പ്രത്യേകം ഗാനങ്ങള്‍. ഒപ്പം പഴമയുടെ ചാവടിത്തിണ്ണയില്‍ മുഴങ്ങിക്കേട്ട ആഹ്ലാദത്തിമിര്പ്പിന്റെ അലയടി. പൂപറിക്കുവാനും അത്തപ്പൂ ഇടാനും ഊഞ്ഞാല് ആടാനും നാടന്‍ പാട്ടിന്റെ ശീലുകള്‍ ഉണര്‍വേകിയിരുന്നു.
ഓണച്ചന്ത
ഓണമായി ബന്ധപ്പെട്ട് കേരളത്തില്‍ മുഴുവന്‍ അത്തം മുതല്‍ തന്നെ വിപണികളില്‍ പലവ്യഞ്ജനത്തിത്തിന്റെയും പച്ചക്കറികളുടെയും വിപുലമായ ചന്തകള്‍ സജീവമാകുന്നു.
ഓണനിലാവ്
പെയ്തൊഴിഞ്ഞ കര്‍ക്കിട കാര്‍മേഘങ്ങളെ തുടച്ച് മാറ്റി പത്തരമാറ്റോടെ ചിങ്ങത്തിലെ പൂര്‍ണ്ണചന്ദ്രന്റെ മന്ദഹാസം മനം കുളിര്‍പ്പിക്കുന്നതാണ്.
ഓണത്തുമ്പി
പുതുവസന്തത്തിന്റെ സന്ദേശവുമായി വിവിധ നിറങ്ങളില്‍ മുറ്റത്ത് പാറിപ്പറക്കുന്ന കൊച്ചുതുമ്പികള്‍ ഓണത്തിന്റെ വരവിനെ അറിയിക്കുന്നു.
ഓണപ്പുടവ
ഓണക്കാലത്ത് സ്ത്രീകള്‍ക്ക് നല്കുന്ന പുതുവസ്ത്രം. ഓണക്കോടി, തിരുവോണനാളില്‍ കുടുംബകാരണവര് വീട്ടിലെ എല്ലാവര്ക്കും സ്ഥിരം പണിക്കാര്‍ക്കും നല്കുന്ന വസ്ത്രങ്ങള്‍.
ഓണത്തല്ല്
ചിട്ടയോടെ ക്രമീകരിച്ചിരുന്ന കളിയാണിത്. ഓരോരോ ദേശത്തെയും ആള്ക്കാര് ഒത്തുകൂടി ചില നിബന്ധനയോടെ പരസ്പരം ഏറ്റുമുട്ടുന്നു. പത്തും പതിനഞ്ചും ദിവസം വരെ ഇത് നീണ്ടുപോയതായി ചരിത്രം പറയുന്നുണ്ട്.
ഓണസദ്യ
ഓണത്തിന് ഏറ്റവും പ്രധാനം ഓണസദ്യ തന്നെ. തൂശനിലയില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടോടെ വിഭവസമൃദ്ധമായ ഊണിന്റെ രുചി അടുത്ത വര്‍ഷം വരെ നാവിന് തുമ്പിലുണ്ടായിരിക്കും.
ഓണപ്പൂക്കളം
കുഞ്ഞുമനസ്സുകളില്‍ അത്തം മുതല്‍ ഉത്സാഹപ്പെരുമഴ പെയ്യുന്ന ഒന്നാണ് പൂക്കളം. പ്രകൃതി തന്നെ പൂക്കളമൊരുക്കാന് പുതുപൂക്കള്‍ നല്കി വരാറുണ്ട്.
ഓണച്ചൊല്ലുകള്‍
നിരവധി ഓണച്ചൊല്ലുകള്‍ ഓണവുമായി ബന്ധപ്പെട്ട് പഴംമനസ്സുകള്‍ നിറഞ്ഞ് നില്‍പ്പുണ്ട്.
ഓണക്കളികള്‍
ഓണക്കാലത്ത് പ്രായഭേദമെന്യേ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കളികളില്‍ ഏര്‍പ്പെടാറുണ്ട്. ഓണത്തനിമ നിലനിര്‍ത്തുന്ന ഒട്ടനവധി കളികള്‍ ഗ്രാമപ്രദേശങ്ങളില്‍ നിലനിന്നിരുന്നു.
ഓണക്കൊയ്ത്ത്
ഞാറ്റുവേലയും കൊയ്ത്ത് പാട്ടും ഈണം പകര്‍ന്നിരുന്ന ചിങ്ങക്കൊയ്ത്ത് കേരളക്കരയുടെ അഭിമാനമായിരുന്നു. കര്‍ഷക കൂട്ടായ്മയുടെ നേര്‍കാഴ്ച ആയിരുന്നു ഓണക്കൊയ്ത്ത്.
ഓണപ്പന്ത്
നാട്ടിന്‍പുറത്തെ ഇടവഴിയിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും തട്ടിക്കളിക്കാന്‍ ചണച്ചരട് ചുറ്റി പ്രത്യേകം തയ്യാറാക്കിയിരുന്ന പന്ത്.
ഓണപ്പൂക്കള്‍
ശ്രാവണസന്ധ്യയെ വരവേല്‍ക്കാന്‍ പ്രകൃതിയുടെ വരദാനമാണ് ഓണപ്പൂക്കള്‍. തുമ്പയും ചെത്തിയും, മുക്കൂറ്റിയും ചെമ്പരത്തിയും. വള്ളിപ്പടര്‍പ്പുകളിലെ ഒരുതരം മഞ്ഞപ്പൂക്കള്‍കൊണ്ട് പ്രകൃതി തന്നെ പൂക്കളം സൃഷ്ടിക്കാറുണ്ട്.
ഓണപ്പുലരി
അത്തം മുതല്‍ തന്നെ ഓണപ്പുലരിയായി കണക്കാക്കുന്നു. പ്രത്യേകിച്ച് തിരുവോണനാളില്‍ കുളിച്ച് ഒരുങ്ങി ക്ഷേത്രദര്‍ശനം പ്രധാനം. ചിങ്ങത്തിലെ കുളിര്മയുള്ള കാറ്റ് ഓണപ്പുലരിയുടെ പ്രത്യേകതയാണ്.
ഓണവില്ല്
ഓണപ്പന്തുകളിയോടൊപ്പം പ്രാധാന്യമുള്ളതാണ് ഓണവില്ല്. മുളയിലോ കമുകിലോ തീര്‍ത്ത ഒറ്റ കമ്പിയുള്ള വാദ്യ ഉപകരണമാണ് ഓണവില്ല്. താളാത്മകമായി സംഗീതം ആലപിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു.
9496107399
പ്രതികരിക്കാൻ ഇവിടെ എഴുതുക: