Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Sep 8, 2019, 01:06 pm IST
in Varadyam

മഴക്കാടുകളുടെ ഹരിത സമൃദ്ധിയാണ് ബ്രസീലിന്റെ പെരുമ. ലോകത്തിലെ ഏറ്റവുമധികം മഴക്കാടുകള്‍ സ്വന്തമായുള്ള നാട്. ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശുദ്ധവായുവിന്റെ അഞ്ചിലൊന്നും സംഭാവന ചെയ്യുന്നത് ഈ കാടുകളാണ്. അതുകൊണ്ട് അവയുടെ വിളിപ്പേര്‍ ലോകത്തിന്റെ ശ്വാസകോശം എന്ന്. ജൈവ വൈവിധ്യത്തിന്റെ കലവറപ്പുര കൂടിയാണീ ശ്വാസകോശങ്ങള്‍. മഹാനദിയായ ആമസോണിന്റെ കരുണയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ കാടുകളില്‍ ഏതാണ്ട് 10 ലക്ഷം ജീവജാതികള്‍ കുടിപാര്‍ക്കുന്നു.

പക്ഷേ ജൈവവൈവിധ്യത്തിന്റെ ആ നെടുംപുര ആഴ്ചകളായി നിന്നുകത്തുകയാണ്. അവിടെ നിന്നുയരുന്ന കരിയും പുകയും ആയിരം കിലോമീറ്റര്‍ അകലെയുള്ള ജനപദങ്ങളില്‍ പോലും കരിയും പുകയും പരത്തുകയാണ്. ഓരോ മിനുട്ടിലും ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പത്തിലുള്ള വനമാണത്രേ കത്തിയമരുന്നത്. അതില്‍ കുടിപാര്‍ക്കുന്ന സമസ്തജീവജാലങ്ങളടക്കം.

ആമസോണിലെ കാട്ടുതീ കാണുമ്പോള്‍ ഒരു പഴയ നാടന്‍ പ്രയോഗം ആരും ഓര്‍ത്തുപോകും- ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍.’ ഏതെങ്കിലും അത്യാപത്ത് ഭവിക്കുമ്പോള്‍ അതില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്ന ‘നികൃഷ്ടജീവി’കളെയാണ് ഈ പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുക. ബ്രസീലിലെ കഥയും മറിച്ചല്ല. അവിടെ കാട് കത്തുന്നതുകണ്ട് കയ്യടിച്ച് രസിക്കുന്നത് സാക്ഷാല്‍ തറവാട്ട് കാരണവര്‍ തന്നെ-രാജ്യത്തിന്റെ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊ നാരോ.

കാട് കത്തിയമരുന്നതില്‍ ഈ രാഷ്‌ട്രത്തലവന് യാതൊരു ആശങ്കയുമില്ല. തീയണയ്‌ക്കാന്‍ താല്‍പ്പര്യവുമില്ല. കാട്ടു തീ കെടുത്താന്‍ കയ്യില്‍ കാശില്ലെന്നാണ് മൂപ്പര്‍ പറയുന്നത്. കാട് നശിച്ചാല്‍ കുറെയേറെ കൃഷിസ്ഥലം കിട്ടുമെന്നാണ് കടുത്ത ഇടതുപക്ഷപാതിയായ ജൈര്‍ പറയുന്നത്. കാടുവെട്ടി സോയാകൃഷി നടത്തുന്നവരുടെയും, കാട്ടിനുള്ളില്‍ ജണ്ടയിട്ട് കാലിവളര്‍ത്തല്‍ നടത്തുന്ന ഗൂഢസംഘങ്ങളുടെയും പ്രബല ലോബികളാണ് ജൈറിന്റെ ചങ്ങാതിമാര്‍. അനധികൃത മരം മുറി, വന നശീകരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ടിയാന്‍ പ്രസിഡന്റായ ആദ്യ ആറുമാസത്തില്‍ 20 ശതമാനം കണ്ട് കുറഞ്ഞതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 

ബ്രസീലിയന്‍ സ്‌പേസ് എജന്‍സിയുടെ നിരീക്ഷണ പ്രകാരം ‘കാട്ടു തീ’യുടെ എണ്ണത്തില്‍ ഉണ്ടായത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 85 ശതമാനം വര്‍ധനയാണ്. കഴിഞ്ഞവര്‍ഷം ബ്രസീലില്‍ 40000 കാട്ടുതീകള്‍ ഉണ്ടായ സ്ഥാനത്ത് ഈ വര്‍ഷം ആദ്യ എട്ടു മാസങ്ങള്‍കൊണ്ട് ഉണ്ടായത് 75000 കാട്ടു തീ. ജൈര്‍ പ്രസിഡന്റായിട്ട് കഷ്ടിച്ച്  ഒരു വര്‍ഷം ആയതേയുള്ളൂവെന്നും അറിയുക. കാട്ടുതീയുടെ പെരുപ്പക്കണക്ക് റിപ്പോര്‍ട്ടു ചെയ്ത സ്‌പേസ് ഏജന്‍സി മേധാവിയെ കയ്യോടെ പിടിച്ച് പുറത്താക്കാനും പ്രസിഡന്റ് മറന്നില്ല. സ്‌പേസ് ഏജന്‍സി സമര്‍പ്പിച്ച ഉപഗ്രഹ വിവരങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. പക്ഷേ നാളുകള്‍ കടന്നുപോകവേ ബ്രസീലിയന്‍ കാട്ടുതീ കൂടുതലിടങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു. അതൊരു അന്താരാഷ്‌ട്ര പ്രശ്‌നത്തിന്റെ രൂപം കൈക്കൊണ്ടു. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികള്‍ ജൈറിനെതിരെ തിരിഞ്ഞു. ബ്രസീല്‍ എംബസികള്‍ക്കു മുന്‍പില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ആമസോണ്‍ കാട്ടുതീ ആഗോള പ്രശ്‌നമായി കാണണമെന്ന്  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുറന്നടിച്ചു. ‘നമ്മുടെ വീട് കത്തുകയാണ്’ അദ്ദേഹം വികാരതരളിതനായി പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അടക്കം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ജൈറിന്റെ നിസ്സംഗതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. ആമസോണിന്റെ നാശം ലോകത്തിന് താങ്ങാനാവില്ലെന്നായിരുന്നു ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. ചില രാജ്യങ്ങള്‍ വ്യാപാര ഉപരോധത്തിന് വട്ടം കൂട്ടി. ഒടുവില്‍ നിവൃത്തി കെട്ട ജൈര്‍ തീ കെടുത്താന്‍ തന്റെ പട്ടാളത്തെ വിളിച്ചു.

ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമായ ആമസോണ്‍ മഴക്കാടുകള്‍ക്ക് ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ബ്രസീല്‍, പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സൂരിനാം, ഫ്രഞ്ച് ഗയാന എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളിലായി ആമസോണ്‍ വര്‍ഷവനങ്ങള്‍ പരന്നുകിടക്കുന്നു. എങ്കിലും ഈ മഹാവിപിനത്തിന്റെ പകുതിയിലേറെയും ബ്രസീലിലാണ്. ബ്രസീലില്‍ 2019-ലെ ആദ്യ എട്ടുമാസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത് 75000 കാട്ടുതീയാണെങ്കില്‍ ബൊളീവിയയില്‍ സംഭവിച്ചത് 17200 കാട്ടുതീ. കാട് ചുട്ട് കൃഷിയിറക്കണമെന്ന് വാദിക്കുന്ന ‘ഇവോ മൊറാല്‍സ്’ ഭരിക്കുന്ന നാടാണ് ബൊളീവിയ. ഇതേ കാലയളവില്‍ വെനസ്വേലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 26500 കാട്ടുതീകള്‍.

കൊടുങ്കാറ്റില്‍നിന്നും ഇടിമിന്നലില്‍നിന്നും കാട്ടുകള്ളന്മാരില്‍നിന്നുമൊക്കെ കാട്ടുതീയുണ്ടാകാമെങ്കിലും മുഖ്യകാരണം മനഃപൂര്‍വമുള്ള തീയിടല്‍ തന്നെ. ആമസോണ്‍കാട്ടുതീയുടെ പ്രത്യാഘാതം പ്രവചനാതീതമാണെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഭൗമനിരീക്ഷണ പദ്ധതിയായ ‘കാംസ്'(കോപ്പര്‍ നിക്കസ് അറ്റ് മോസ്‌ഫെറിക് മോണിറ്ററിങ് സര്‍വീസ്) പറയുന്നത് ബ്രസീല്‍ കാട്ടുതീയില്‍നിന്ന് 250 മെഗാ ടണ്ണിലേറെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടുവെന്നാണ്. ഓക്‌സിജന്‍ സാന്നിദ്ധ്യമില്ലാത്ത ജ്വലനം മൂലമുണ്ടാകുന്ന മാരകവിഷമായ കാര്‍ബണ്‍മോണോക്‌സൈഡ്, അതിനു പുറമെ. ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ പത്തായമാണ് ആമസോണ്‍ വനങ്ങള്‍. മരങ്ങള്‍ ഒന്നൊന്നായി കത്തിയമരുമ്പോള്‍ അവ സ്വതന്ത്രമായി അന്തരീക്ഷത്തില്‍ കലരുന്നു. കാര്‍ബണ്‍ വലിച്ചെടുത്തു സൂക്ഷിക്കാനുള്ള  വനങ്ങളുടെ ശേഷി നശിക്കുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളെ സംഭീതരാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അന്തരീക്ഷത്തിന് അനുനിമിഷം ചൂട് കൂടിവരുന്നു. ഹിമാനികള്‍ പോലും ഉരുകിയൊലിച്ച് ഇല്ലാതാവുന്നു. ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന താപകിരണങ്ങളെ കുടുക്കിയിട്ട് ഭൂമിയുടെ ചൂട് വര്‍ധിപ്പിക്കുന്ന ഹരിതവാതകങ്ങളുടെ (കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തുടങ്ങിയവ) അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഒരു നടപടിയും ഭൂഗോളത്തിന് ഇനി താങ്ങാനാവില്ല. ബ്രസീലിലെ ഓരോ മരവും കത്തിയമരുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ യൗഗികങ്ങള്‍ അന്തരീക്ഷത്തിന്റെ താപനില ഉയരാന്‍ കാരണമാവും. പ്രാണവായുവിന്റെ ഉറവിടം നശിക്കാനിടയാക്കും. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആമസോണിലെ കാട്ടുതീയെ ഉത്കണ്ഠയോടെ കാണുന്നത്.

കര്‍ഷകര്‍ കാട് കത്തിക്കുന്നതിന് ബ്രസീല്‍ വിലക്ക് പ്രഖ്യാപിച്ചു. എന്നിട്ടും അവിടെ കാട്ടു തീ വര്‍ധിക്കുന്നതായി ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സര്‍ക്കാരിന്റെ വിലക്ക് വന്ന് ആദ്യ 48 മണിക്കൂറില്‍ ഉപഗ്രഹം കണ്ടെത്തിയത് പുതിയ 3859 കാട്ടുതീകള്‍. അതില്‍ 2000 എണ്ണവും ബ്രസീലിയന്‍ കാടുകളില്‍ത്തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.