ദുബായ്: ചികിത്സ പിഴവിനെ തുടര്‍ന്ന് പ്രവാസിയുടെ ഭാര്യ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും കനത്തപിഴ ചുമത്തി ഷാര്‍ജ കോടതി. കൊല്ലം ജില്ലക്കാരനായ ജോസഫ് അബ്രഹാമിന്റെ ഭാര്യ ബ്ലെസി ടോമിന്റെ ചികിത്സക്കിടെ മരിച്ച സംഭവത്തിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. ഭര്‍ത്താവായ ജോസഫ് 200,000 ദിര്‍ഹം (39,04,709 രൂപ) ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.സണ്ണി മെഡിക്കല്‍ സെന്ററും ഡോക്ടര്‍ ദര്ശന് പ്രഭാത് രാജറാം പി.നാരായണയും നലകണമെന്നാണ് മകാടതി ഉത്തരവിട്ടിരിക്കുന്നത്. ഈ തുക മരണപ്പെട്ട ബ്ലെസിയുടെ ഭര്‍ത്താവ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമായി നല്‍കണം.
കൊല്ലം സ്വദേശിയും ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായിരുന്ന ബ്ലെസി ടോം 2015 നവംബറിലാണ് ഈ സ്വകാര്യ ക്ലിനിക്കില്‍ അര്‍ബുദത്തിന് ചികിത്സ തേടിയത്. നിയമപരമായ മുന്‍കരുതലുകളെടുക്കാതെ ഡോക്ടര്‍ ആന്റിബയോട്ടിക് കുത്തിവെച്ചതിനെ തുടര്‍ന്നാണ് ബ്ലെസിയുടെ ആരോഗ്യ നില വഷളാക്കുകയും തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
രോഗി മരിച്ചതറിഞ്ഞ ഡോക്ടര്‍ നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യു.എ.ഇ വിട്ടിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും ഇന്റര്‍പോളിന്റേയും സഹായത്തോടെ ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഒരു ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിന് വേണ്ടി ഹാജരായ വക്കീല്‍ കോടതിയോട് ആവശ്യപ്പെട്ടു. ബ്ലെസി ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഷാര്‍ജയില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ജോസഫ് അബ്രഹാം ദുബായ് മുനിസിപ്പാലിറ്റിയില്‍ ലാബ് അസിസ്റ്റന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: