ഹൂസ്റ്റണ്‍: അഞ്ച് വയസ്സുള്ള മകളുടെ മൃതശരീരം ദിവസങ്ങളോളം വീടിനകത്തെ ക്ലോസറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച കേസ്സില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് 50000 ഡോളറിന്റെ ജാമ്യം അനുവദിച്ചിരുന്നു.
സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ചയായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം ഇവരുടെ ഹൂസ്റ്റണിലുള്ള വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കൊച്ചുമകളെ അന്വേഷിച്ച് വീട്ടിലെത്തിയ മുത്തശ്ശനും മുത്തശ്ശിയും വീട്ടിനകത്ത് നിന്നും പുറത്തുവന്ന ദുര്‍ഗന്ധം എന്താണെന്ന് മകള്‍ പ്രിസില്ല സിക്കോളി(27)നോട് അന്വേഷിച്ചപ്പോഴായിരുന്നു കുട്ടി മരിച്ച വിവരം ഇവര്‍ മാതാപിതാക്കളെ അറിയിച്ചത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു.
ടോയ്ലറ്റ് ക്ലീനിങ്ങ് ലിക്വിഡ് കുടിച്ചാണ് കിട്ടി മരിച്ചതെന്നും ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിനെ ഭയം കൊണ്ടാണ് വിവരം അറിയിക്കാതിരുന്നതെന്നും ആഗസ്റ്റ് 27 ന് കുട്ടി മരിച്ചെന്നും പ്രിസല്ല പോലീസിനോട് പറഞ്ഞു. മരിച്ചതിന് ശേഷം ശരീരം ബ്ലാങ്കറ്റില്‍ പൊതിഞ്ഞു ക്ലോസറ്റില്‍ വെക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൂസ്റ്റണ്‍ പോലീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഭവം നടന്ന വീട്ടിലേക്ക് പ്രിസല്ലയും മകളും ആഗസ്റ്റ് 23നാണ് താമസം മാറ്റിയത്. കൂടെ ഇവരുടെ കാമുകനും താമസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: