തൃശൂര്‍: എതിര്‍സ്ഥാനാര്‍ഥി ചെറിയ വോട്ടുകള്‍ക്ക് കോളേജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നതറിഞ്ഞ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്‌ഐ നേതാവ്. തൃശൂര്‍ ലോ കോളേജില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തിലാണ് സംഭവം.
എസ്എഫ്‌ഐക്കെതിരെ കെഎസ്‌യു സ്ഥാനാര്‍ഥിയായി മത്സരിച്ചത് ബിരുദ വിദ്യാര്‍ഥിയായ അപ്പു അജിത്തായിരുന്നു. വോട്ടെണ്ണലിന്റെ അവസാന നിമിഷം നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ എസ്എഫ്‌ഐ വോട്ടിങ് ഏജന്റ് കൂടിയായ വിദ്യാര്‍ഥി പെട്ടെന്ന് നാലു വോട്ടുകളെടുത്ത് വിഴുങ്ങുകയായിരുന്നു. വോട്ട് വിഴുങ്ങിയിട്ടും കെഎസ്യു സ്ഥാനാര്‍ഥി തന്നെ വിജയിച്ചു. കെഎസ്‌യുവിന് ലഭിച്ചത് ഈ സീറ്റ് മാത്രമാണ്.
വോട്ടു വിഴുങ്ങിയത്തിനെത്തുടര്‍ന്ന് ഇരുപാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വി.ടി.ബല്‍റാം എംഎല്‍എ കോളേജിലെത്തിയാണ് പ്രശനം പരിഹരിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വോട്ടെണ്ണല്‍ അട്ടിമറിക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചതെന്നും പല വോട്ടുകളും നശിപ്പിച്ചിട്ടുണ്ടെന്നും കെഎസ്‌യു ആരോപിച്ചു.
















