ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനിലെ യുവമോഹിനിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ദിവ്യ ശര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികള്‍ക്കായി നടത്തിയ സൗന്ദര്യമത്സര വിജയിയാണ് യുവമോഹിനി.
പന്ത്രണ്ടാം ക്ളാസ്സുകാരിയായ ദിവ്യ നൃത്തത്തിലും പാട്ടിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ന്യുയോര്ക്കിയെ മലയാളി സംഘടനയായ മഹിമയുടെ പ്രസിഡന്റ് മഹാദേവന് ശര്‍മ്മ- ഹേമ ദമ്പതികളുടെ ഏക മകളാണ്.
കണ്‍വന്‍ഷന്റെ ബാങ്ക്വറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ രേഖാ മേനോന് യുവമോഹിനി കിരീടം ദിവ്യയെ അണിയിച്ചു. കെ എച്ച എന്‍ എ മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ വലിയച്ചനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: