ദേവേന്ദ്രന് ചില ദേവന്മാമാരുമൊത്ത് അസുരരാജാവായ മഹാബലിയെ കാണാന്‍ പുറപ്പെട്ടു. പെട്ടെന്ന് ദേവേന്ദ്രനും കൂട്ടരും അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ആക്രമണത്തിനാണ് വരവ് എന്ന ചിന്തയില്‍ ചില അസുരസൈനികര്‍ പ്രത്യാക്രമണത്തിന് തയ്യാറായി നിന്നു. എന്നാല്‍ ഇന്ദ്രാദികള്‍ നിരായുധരായാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞ മഹാബലി, അസുരന്മാരെ വിലക്കി. ലക്ഷണമനുസരിച്ച് ദേവകള്‍ ഏതോ വിഷമാവസ്ഥയില്‍ സഹായം തേടിയാണ് വരുന്നത്. അതിനാല്‍ സൈനിക സന്നാഹങ്ങളുടെ ആവശ്യമില്ല.
മഹാബലി ഇന്ദ്രാദികളെ സന്തോഷപൂര്‍വം സ്വീകരിച്ചിരുത്തി. ഇപ്പോള്‍ ഈ വരവിന്റെ ഉദ്ദേശ്യമെന്തെന്ന കുശലാന്വേഷണം നടത്തി. സമാധാനപരമായ ഒരു പ്രവര്‍ത്തനമാണ് ലക്ഷ്യമെന്ന് ദേവേന്ദ്രന് അറിയിച്ചു. മഹാവിഷ്ണു പറഞ്ഞു പഠിപ്പിച്ചതിനെ ഉള്ളില്‍ സ്മരിച്ചു കൊണ്ട് വളരെ നയപരമായാണ് ഇന്ദ്രന് സംസാരിച്ചത്.
ഇന്ദ്രാദികളുടെ ക്ഷീണാവസ്ഥയില്‍ സഹതാപം ഉള്ളിലൊതുക്കിയാണ് മഹാബലി മറുപടി പറഞ്ഞത്. ശത്രുക്കളാണെങ്കിലും വാസ്തവത്തില്‍ നാം ഒരുമിച്ച് നില്ക്കേണ്ടവര് തന്നെയാണ്. നമ്മളെല്ലാവരും കശ്യപപ്രജാപതിയുടെ പരമ്പരയില്‍ പെട്ടവരാണ്. പരസ്പരം സഹായിച്ചു നില്‍ക്കേണ്ടവരാണ്. മഹാപ്രതാപിയായുള്ള അങ്ങ് ആവശ്യപ്പെട്ടില്ലെങ്കിലും അവശ്യ ഘട്ടങ്ങളില്‍ അത് സ്വയം തിരിച്ചറിഞ്ഞ് സഹകരിച്ചു നില്‍ക്കേണ്ടവരാണ് നാം.
കൂട്ടത്തില്‍ ആര്‍ക്കെങ്കിലും കഷ്ടപ്പാടുകള്‍ വന്നാല്‍ ദോഷശാന്തിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍. അതിനാല്‍ ഇപ്പോള്‍ ഏതു തരത്തിലാണ് സഹായിക്കേണ്ടതെന്ന് ദേവേന്ദ്രന് നിര്‍ദേശിക്കുന്നത് സഹായകമായിരിക്കും.
മഹാബലിയുടെ വാക്കുകള്‍ ഏറെ മാധുര്യമുള്ളതായി ദേവേന്ദ്രനു തോന്നി. പണ്ടു വധിച്ചതിന്റെ പരിഭവമൊന്നും ബലിയുടെ വാക്കുകളില്ല. സന്തോഷത്തോടെ ദേവേന്ദ്രന് മഹാവിഷ്ണുവിന്റെ നിര്‍ദേശങ്ങള്‍ അറിയിച്ചു. പാലാഴി കടഞ്ഞ് അമൃതം തേടേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. അതിനായി ദേവകളും അസുരന്മാരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം.
മന്ദര പര്‍വതത്തെ വേരോടെ പിഴുതു കൊണ്ടു വന്ന് അതിനെ കടകോലാക്കി വേണം പാലാഴി മഥനം. സര്‍പരാജാവായ വാസുകിയെ കയറാക്കിയാണ് പാലാഴി കടയേണ്ടത്.
വിഷ്ണുപാദത്തില്‍ മനസാ വന്ദിച്ചു കൊണ്ട് മഹാബലി ഇന്ദ്രനിര്ദേശം സ്വീകരിച്ചു. ശംബരാസുരന്, അരിഷ്ട നേമി തുടങ്ങിയ അസുരവീരന്മാരും മഹാബലിയുടെ അഭിപ്രായത്തെ പിന്താങ്ങി.
എല്ലാവരും ഒരുമിച്ചു തന്നെ പാലാഴി മഥനത്തിനുള്ള ശ്രമങ്ങള്‍ക്ക് കച്ച മുറുക്കി.
‘തതോ ദേവാസുരഃ കൃത്വാ സംവിദം കൃതസൗഹൃദാഃ
ഉദ്യമം പരമം ചക്രുരമൃതാര്ഥേ പരന്തപ’
മന്ദരപര്‍വതത്തെ പാലാഴീ തീരത്തേക്ക് പൊക്കി കൊണ്ടുവരാനുള്ള കഠിനശ്രനമത്തിനിടെ ദേവാസുരന്മാര് ക്ഷീണിച്ച് അവശരായി. അവരുടെ തളര്‍ച്ച മനസ്സിലാക്കിയ ഭഗവാന് മഹാവിഷ്ണു ഗരുഡവാഹകനായി അവിടെ പ്രത്യക്ഷപ്പെട്ടു.
ഗിരിം ചാരോപ്യ ഗരുഡേ
ഹസ്തേനൈകേന ലീലയാ
ആരുഹ്യ പ്രയയാവബ്ധിം
സുരാസുരഗണൈര്വൃതഃ
ഏക ഹസ്തം കൊണ്ട് ശ്രീഹരി മന്ദര പര്‍വതത്തെ പൊക്കി ഗരുഡന്റെ ചുമലില്‍ വച്ചു. പര്‍വതത്തെ പാലാഴിയിലേക്ക് കൊണ്ടു വന്നു.
അല്ലെങ്കിലും കൂട്ടായ മനോഭാവത്തോടെ ഒരു പ്രവര്‍ത്തനം തുടങ്ങിയാല്‍ അതിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഭഗവാന് സ്വയം നമ്മെ സഹായിക്കും. ശ്രീഹരിയോട് അടുക്കുന്നതിനായി നാം ഒരു ശ്രമം തുടങ്ങിയാല്‍ ആവശ്യാനുസൃതം ആ ഭഗവാന് നമ്മുടെ അരികിലേക്ക് ഓടിയെത്തും. ന്യായമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭഗവാന് കൂടെയുണ്ടാകും എന്ന് പിന്നീടുള്ള പാലാഴി മഥന പ്രവര്‍ത്തനങ്ങളിലൂടെ ഭഗവാന് വ്യക്തമാക്കിയിട്ടുണ്ട്.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: