ഡാളസ് : നോര്‍ത്ത് അമേരിക്കന്‍ യൂറോപ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന സെമിനാറും കലാമേളയും സമാപിച്ചു.
ഓഗസ്റ്റ് മുപ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തില്‍ ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി റവ ഫാദര്‍ രാജേഷ് കെ ജോണ്‍ ഭദ്ര ദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. ബൈബിള്‍ റീഡിങ്ങിനും മധ്യസ്ഥ പ്രാര്‍ഥനക്കും ശേഷം റവ ഫാദര്‍ രാജേഷ് കെ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. റവ ഡോ. എബ്രഹാം മാത്യു, റവ മാത്യു മാത്യൂസ്, റവ തോമസ് മാത്യു, റവ ബ്ലെസിന്‍ കെ മോന്, റവ തോമസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ശനിയാഴ്ച രാവിലെ മേഘലയിലെ എല്ലാ ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ്, പാട്ട്, ബൈബിള്‍ റീഡിങ്, പ്രസംഗം, ഉപന്യാസം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും. രണ്ടാം സ്ഥാനം ഡാളസ് കരോള്‍ട്ടന്‍ മാര്ത്തോമാി യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു. ഗ്രൂപ്പ് സോങ്ങ് മത്സരത്തില്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനം ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യം എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം കരസ്ഥമാക്കി.
പ്രസംഗ മത്സരത്തില്‍ അനി ജോജിയും, മെയില്‍ സോളോ മത്സരത്തില്‍ ഷെര്‍വിന്‍ എ ബാബുവും, ഫീമെയില്‍ സോളോ നീന അലക്സ്, ഉപന്യാസം റീനി മാത്യു, റെജി സഖറിയാ, കാര്‍ട്ടൂണ്‍ ബിജു ജോണ്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഡാളസ് സെഹിയോന്‍ ഇടവക വികാരിയും സൗത്ത് വെസ്റ്റ് റീജിണല്‍ യുവജന സഖ്യം പ്രസിഡന്റുമായ റവമാത്യു മാത്യൂസ്, വൈസ് പ്രസിഡന്റ് അജു മാത്യുവിന്റെയും, സെക്രട്ടറി ബിജി ജോബിയുടെയും, ട്രഷറര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ജോണ്‍ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ മുന്ന് വര്‍ഷമായി നടത്തപ്പെട്ട സെമിനാറും കലാമേളയും മേഘലയിലെ എല്ലാ യുവജന സഖ്യം ശാഖകള്‍ക്കും ഒരു പുത്തന്‍ ഉണര്‍വ്വ് നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: