ന്യൂജേഴസി : കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്തു. കണ്വന്ഷന് ഉദ്ഘാടന ചടങ്ങില്‍ മുന്‍ മി സോ റാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
ശക്തി എന്ന പേരില്‍ പുറത്തിറക്കിയ സുവനിയറിന്റെ പ്രത്യേകതകള്‍ എഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന് വിശദീകരിച്ചു. ഭക്തിയിലുടെ ശക്തിയും ശക്തിയിലൂടെ മുക്തിയും നേടാന്‍ കഴിയണമെന്ന് കുമ്മനം പറഞ്ഞു. കെഎച്ച്എന്‍എ പ്രസിഡന്റ് രേഖാ മേനോന് ആദ്യ പ്രതി കുമ്മനത്തിന് നല്കി.
സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. സായി ദീപക് , കെപി. ശശികല ടീച്ചര്‍, കൃഷ്ണരാജ് മോഹന്‍, വിനോദ് കെ.ആര്.കെ, ബി. മാധവന് നായര്‍, സുധാകര്‍ത്ത, മനോജ് കൈപ്പള്ളി, രവികുമാര്‍, സിനു നായര്‍, പി. ശ്രീകുമാര്‍, സുരേഷ് ഭാസ്കരന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: