ഫിലാഡൽഫിയ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം. ഫിലാഡൽഫിയ വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണ രാജ് മോഹൻ, കൺവൻഷൻ ചെയർമാൻ രവി രാമചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗം മനോജ് കൈപ്പള്ളി എന്നിവർ സ്വീകരിച്ചു.
കെഎച്ച്എൻഎ കേരള കോർഡിനേറ്റർ പി.ശ്രീകുമാറും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു. സെപ്റ്റംബർ രണ്ടു വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കുമ്മനത്തിന് പുറമേ , സ്വാമി ചിദാനന്ദ പുരി, സ്വാമിശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സാജന്‍പിള്ള, അഡ്വ. സായി ദീപക് എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും.
അത്തച്ചമയം, പ്രൊഫഷണല്‍ ഫോറം, വുമണ്‍സ് ഫോറം, സ്വയംവരം, ഫാഷന്‍ ഷോ, ഭജന, യോഗ തുടങ്ങി വിവിധ പരിപാടികള്‍ കൺവെൻഷനോട് അനുബന്ധിച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: