ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എൻഎ) യുടെ ദേശീയ കണ്വന്ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 30 ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ശോഭായാത്രക്ക് ശേഷം നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനംരാജശേഖരന്, സ്വാമി ചിദാനന്ദ പുരി, സ്വാമിശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സാജന്‍പിള്ള, അഡ്വ. സായി ദീപക് എന്നിവര്‍ പങ്കെടുക്കും. അത്തച്ചമയം, പ്രൊഫഷണല്‍ ഫോറം, വുമണ്‍സ് ഫോറം, സ്വയംവരം, ഫാഷന്‍ ഷോ, ഭജന, യോഗ തുടങ്ങി വിവിധ പരിപാടികള്‍നടക്കും.
കൺവൻഷന്റെ ഭാഗമായി നടക്കുന്ന ബാൻക്വറ്റ് നിശയിൽ സിദ്ധാർത്ഥ് മേനോൻ, മീര നന്ദൻ, വിവേകാനന്ദ്, അലിഷ തോമസ്, കൃഷ്ണപ്രഭ, ഡ്രമ്മർ അഖിൽ ബാബു എന്നിവർ പങ്കെടുക്കുന്ന ഗാനമേള ഉണ്ടായിരിക്കും. പല്ലാവൂർ സഹോദരങ്ങൾ, കലാമണ്ഡലം ശിവദാസ് എന്നിവർ നയിക്കുന്ന പഞ്ചാരി മേളം, സ്മിത രാജൻ നയിക്കുന്ന മോഹിനിയാട്ടം ഡാൻസ് ബാലെ, അനുപമ ദിനേഷ്കുമാർ നേതൃത്വം നൽകുന്നകഥകളി, കലാനിലയം രഞ്ജിത് അവതരിപ്പിക്കുന്ന ഓട്ടൻ/പറയൻ/ശീതങ്കൻ തുള്ളൽ, വിവിധ കെ എച്ച്എൻ എ മേഖലകളുടെ കലാപരിപാടികൾ എന്നിവകൺവെൻഷന്റെ മാറ്റ് കൂട്ടും.
സെപ്റ്റംബർ രണ്ട് വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽവിവരങ്ങൾക്ക് http://www.namaha.org/nj-2019-convention-activities/program-schedule സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: