ഡാലസ്: കാഷായമിടാത്ത സന്യാസിയാണ് കുമ്മനം രാജശേഖരനെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. ശിവഗിരി മഠത്തിന്റെ പ്രതിസന്ധി ഘട്ടത്തിലൊക്കെ ഒപ്പം നിന്ന് ശക്തി പകര്‍ന്ന പൊതു പ്രവര്‍ത്തകനായ കുമ്മനത്തിന്റെ പവര്‍ത്തികള്‍ നന്ദിയൊടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂവെന്ന് സാമി പറഞ്ഞു.
ഡാലസില്‍ ശിവഗിരി മഠം ആശ്രമം ശാഖ സ്ഥാപിക്കുന്ന സ്ഥലത്തെത്തിയ കുമ്മനത്തെ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സ്വാമി ഗുരു പ്രസാദ്. ലോക ഗുരുവായ നാരായണഗുരുവിന്റെ തത്വങ്ങളും ചിന്തകളും പ്രസരിക്കുന്ന കേന്ദ്രമായി ആശ്രമം ശാഖ മാറണമെന്ന് കുമ്മനം ആശംസിച്ചു. ശിവഗിരിമഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ദീര്‍ഘനാളുകളായുള്ള ബന്ധവും അദ്ദേഹം അയവിറക്കി.
ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ഡയറക്ടര്‍ രഞ്ജിത് കാര്ത്തികേയന്, മാധ്യമ പ്രവര്ത്തകന് പി.ശ്രീകുമാര്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് ടി.എന്‍ നായര്‍, കേരള ഹിന്ദു സൊസൈറ്റി മുന്‍ അധ്യക്ഷന്‍ രാജു പിള്ള എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: