ഹൂസ്റ്റണ്‍: മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം. ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. ക്ഷേത്ര ദര്‍ശനം നടത്തിയ കുമ്മനത്തിന് മുഖ്യ പൂജാരി തീര്‍ത്ഥവും പ്രസാദവും നല്കി. തുടര്‍ന്നു നടന്ന സ്വീകരണ യോഗത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശശിധരന് നായര്‍ അധ്യക്ഷം വഹിച്ചു. കുമ്മനത്തെപ്പോലെ സന്യാസ ജീവിതം നയിക്കുന്ന ഒരാളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭൗതിക നേട്ടങ്ങള്‍ മാത്രം മനുഷ്യനെ തൃപ്തരാക്കില്ല എന്നതിന്റെ നേര്‍ചിത്രമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെന്ന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. വെറും ഭക്തനാകുക മാത്രമല്ല പ്രകൃതിയെ സ്നേഹിക്കണം സംരക്ഷിക്കണം എന്ന പാഠം കൂടിയാണ് ശ്രീകൃഷ്ണന്റെ ജീവിതം പകര്‍ന്നു നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. ബിജെപി മുന്‍ ദേശീയ വക്താവ് ബി എസ് ശാസ്ത്രി, ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ഡയറക്ടര്‍ രഞ്ജിത് കാര്ത്തികേയന്, മാധ്യമ പ്രവര്ത്തകന് പി.ശ്രീകുമാര്‍ എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് അജിത് നായര്‍ നന്ദി പറഞ്ഞു.
കൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭാ യാത്രയും കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കുമ്മനം പങ്കെടുത്തു. സമ്മേളനഹാളിലേക്ക് വാദ്യ ഘോഷത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെയാണ് കുമ്മനത്തെ സ്വീകരിച്ചത്. അനില്‍ ആറന്മുള സ്വാഗതം പറഞ്ഞു. ഓണാഘോഷം മലയാളികളുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും ഇത്തരം സംസ്ക്കാര ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഓണ സന്ദേശത്തില്‍ കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: