ന്യൂദല്‍ഹി: സീമാ ജാഗരണ്‍ മഞ്ചിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സീമാസം ഘോഷ് വാര്‍ഷിക എഡിഷന് പി.എം.ഒ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്, ആര്.എസ്.എസ് സഹ സര് കാര്യവാഹ് ഡോ. കൃഷ്ണ ഗോപാലിന് നല്കി പ്രകാശനം ചെയ്തു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ പ്രത്യേകം ക്ഷണിതാക്കളടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു.
മുന്‍ രാജ്യസഭാംഗം തരുണ്‍ വിജയ്, ലഫ്. ജന. വിനോദ് ഭാട്ടിയ, സീമാ ജാഗരണ്‍ മഞ്ച് ദല്‍ഹി അധ്യക്ഷന്‍ ലഫ്.ജന. നിതിന്‍ കോഹ് ലി, മഞ്ച് ദേശീയ സഹസംഘടനാ സെക്രട്ടറി മുരളീധര്‍ സംസാരിച്ചു.ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകള്‍ പ്രകാശനം ചെയ്തു. നേരത്തേ, ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് വിനിയോഗിക്കാനുള്ള സര്‍വ സജ്ജമായ ആംബുലന്‍സ്, ഡോ. കൃഷ്ണ ഗോപാലും മന്ത്രിയും ചേര്‍ന്ന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: