തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വോട്ടുനേടുന്നതിന് വേണ്ടി സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്ന് സംവിധായകന്‍ അലി അക്ബര്‍. ജില്ലാപഞ്ചായത്ത് മണമ്പൂര്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. തോട്ടയ്‌ക്കാട് ശശിയുടെ കല്ലമ്പലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവസമൂഹത്തെ ശബരിമല വിഷയത്തില്‍ തച്ചുതകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചതു ഈ ഉദ്ദേശത്തോടുകൂടിയാണ്. ജാതിയും മതവും പറഞ്ഞ് സമൂഹത്തെ തമ്മില്‍ തല്ലിക്കുന്ന സിപിഎം ഇപ്പോള്‍ വാക്കുമാറ്റി ശബരിമലയില്‍ തെറ്റുപറ്റി എന്നുപറയുന്നതു കളവാണ്. ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷത്തിനും ഓര്‍മകള്‍ ഉണ്ടായിരിക്കണം. സിപിഎമ്മിന്റെ മുഖമുദ്ര ചതിയാണ്. കേരളത്തില്‍ തീവ്രവാദത്തെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും അലി അക്ബര്‍ പറഞ്ഞു.
ബിഡിജെഎസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. തോട്ടയ്‌ക്കാട് ശശി, സംസ്ഥാനസമിതിയംഗം വെള്ളാഞ്ചിറ സോമശേഖരന്‍, ഇലകമണ്‍ സതീശന്‍, കല്ലമ്പലം ഉല്ലാസ്, ജനകകുമാരി, മണമ്പൂര്‍ ദിലീപ്, ഒറ്റൂര്‍ മോഹന്‍ദാസ്, ബിനു ചെമ്പകശ്ശേരി, ബിജു പൈ വേലിക്കോണം എന്നിവര്‍ സംസാരിച്ചു.
















