കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ കുടുംബ വിസക്ക് ആവശ്യമായ ശമ്പളപരിധി 500 ദിനാര്‍ ആയി ഉയര്‍ത്തി. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അൽ ജെറാഹ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2016ലെ മന്ത്രിസഭാ തീരുമാനത്തിലെ ആർട്ടിക്കിൾ ഒന്ന് ഭേദഗതി ചെയ്താണ് ഉത്തരവിറക്കിയത്.
നിലവിൽ വിദേശികളുടെ കുടുംബ വിസക്ക് 450 ദിനാറായിരുന്നു ചുരുങ്ങിയ ശമ്പള പരിധി. നിലവിൽ രാജ്യത്ത് താമസിക്കുന്ന കുറഞ്ഞ ശമ്പളക്കാരുടെ കുടുംബങ്ങളുടെ താമസ രേഖ പുതുക്കുന്നതിനുള്ള വിവേചനാധികാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് റെസിഡൻസി അഫയേഴ്സ് -ഡയറക്ടർ ജനറലിൽ നിക്ഷിപ്തമായിരിക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. എന്നാല്‍ ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളെ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിലെ ഉപദേശകർ, ഡോക്ടർമാരും ഫാർമസിസ്റ്റുകള്‍, നഴ്സുമാര്‍, അധ്യാപകർ, എഞ്ചിനീയർമാർ, പള്ളിയിലെ ഇമാമുമാർ, പത്രപ്രവർത്തകർ തുടങ്ങിയവരെ ശമ്പള പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഭാര്യക്കും കുട്ടികള്‍ക്കുമുള്ള സന്ദര്‍ശക വിസ കാലാവധി 3 മാസം വരെയാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ വിസ കാലാവധി ഒരു മാസമായും പരിമിതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: