മനാമ: ബഹ്റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരെയും അഭിനന്ദിച്ച മോദി ബഹ്റൈന്‍ രാജാവിനോടും ഭരണകൂടത്തോടും എല്ലാ നന്ദിയും അറിയിച്ചു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടി രൂപ) പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം യുഎഇയില്‍ വച്ച് ഇവിടെ സമര്‍പ്പിക്കാനുള്ള പുജാദ്രവ്യങ്ങള്‍ പ്രധാനമന്ത്രി റുപേ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയിരുന്നു. ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗള്‍ഫ് രാജ്യങ്ങളിലുള്ള സ്വീകാര്യതയുടെ അടയാളമായി ബഹ്റൈനില്‍ ഇന്നലെ ലഭിച്ച ‘ഓര്‍ഡര്‍ ഓഫ് റിനൈസന്‍സ്’ ഉള്‍പ്പെടെ പുരസ്കാരങ്ങള്‍. ‘രണ്ടാം വീട്ടിലേക്കു സ്വാഗതം’ എന്നു പറഞ്ഞ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹത്തിനു നല്കിയ ഊഷ്മളമായ സ്വീകരണത്തിലുണ്ട്, ആഴത്തില്‍ വേരോടുന്ന സൗഹൃദത്തിന്റെ തിളക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: