കുവൈത്ത് സിറ്റി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിയോഗത്തില്‍ ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. അഡ്വ. എം കെ സുമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മരണാഞ്ജലി യോഗത്തില്‍ നാരായണന് ഒതയോത്ത്, പി വി. വിജയരാഘവന് എന്നിവര്‍ അനുശോചന പ്രഭാഷണം നടത്തി.
അനന്യമായ തന്റെ വാക്കുകളുടെ ശക്തി കൊണ്ട് പലപ്പോഴും പ്രതിസന്ധികളില്‍ പ്രസ്ഥാനത്തെ പ്രതിരോധിച്ച അതുല്യ ബുദ്ധിശാലിയായിരുന്നു ജെയ്റ്റ്ലി. തന്റെ മുന്നിലെത്തുന്ന ഏത് വിഷയത്തെയും അഴത്തില്‍ പഠിച്ചു ആവശ്യമുള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ച് വാക്കുകളെ പടവാളാക്കിയ ഇന്ത്യ കണ്ട മികവുറ്റ രാഷ്ട്രീയ പ്രതിഭാ ശാലിയായിരുന്നു അദ്ദേഹം. ജിസ്ടിയും നോട്ട് നിരോധനവും പോലെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സമര്‍ഥമായി കൈകാര്യം ചെയ്ത ഇന്ത്യ കണ്ട കരുത്തുറ്റ ധനമന്ത്രിയായിരുന്നു ജെയ്റ്റിലിയെന്നും പ്രഭാഷണത്തില്‍ അഭിപ്രായമുണ്ടായി.
അബ്ബാസിയയില്‍ നടന്ന യോഗത്തില്‍ വിഭീഷ് തിക്കോടി, ശ്രീകല ദിലീപ്, ബിനോയ് സെബാസ്റ്റ്യന്‍, സുരേന്ദ്രന്, ടി ജി വേണുഗോപാല്‍, രാജ് ഭണ്ഡാരി, രമ്യ ധനീഷ്, ശ്രീജിത്ത്, കാര്‍ത്തിക്, ശേഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: