അശ്വമേധയാഗം നടത്താന്‍ തീരുമാനിച്ചു. ലക്ഷ്ണണനോട് വിധിനന്ദനനായ വസിഷ്ഠമുനിയേയും വാമദേവാദികളായ താപസന്മാരെയും വേഗം വരുത്തുക, സാമോദം സുഗ്രീവാദി വാനരന്മാരേയും വിഭീഷണന് തുടങ്ങിയ രാക്ഷസേന്ദ്രന്മാരെയും വരുത്തുക, കുതിരയെ അഴിച്ചുവിട്ട് ദിഗ്വിജയം നടത്തിവരണം എന്നീ കാര്യങ്ങള്‍ അറിയിച്ചു. അപ്രകാരം കുതിരയെ അഴിച്ചുവിട്ടു. ശത്രുഘ്നനാണ് കുതിരയുടെ രക്ഷകനായി പോയത്. വാല്മീകിയുടെ ആശ്രമത്തിലെത്തിയ കുതിരയെ ലവകുശന്മാര് ബന്ധിച്ചു. അതിനെ മോചിപ്പിക്കാന്‍ ശ്രമിച്ച ശത്രുഘ്നനെ കുട്ടികള്‍ പരാജയപ്പെടുത്തി. ഒടുവില്‍ വാല്മീകിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ യാഗാശ്വത്തെ മോചിപ്പിച്ചു.
ദേവലോകത്തുള്ളതുപോലെ മന്ദിരങ്ങളും യാഗശാലകളും തീര്‍ക്കണം. എല്ലാവര്ണ്ണങ്ങളിലുമുള്ള ജനങ്ങളെ ക്ഷണിക്കണം. ചതുരംഗപ്പടക്ക് വസിക്കാന്‍ ശാലകള്‍ അങ്ങാടിത്തെരുവുകള്‍ വൈശ്യമന്ദിരങ്ങള് വിദ്യാന്മാര്ക്കുള്ള മന്ദിരങ്ങള്‍ മണ്ഡപങ്ങള്‍ ഗോപുരങ്ങള്‍, ഭണ്ഡാരശാലകള് എന്നിവ നിര്‍മ്മിക്കണം. , മുനിവിപ്രന്മാര്ക്ക് ദാനംചെയ്യുവാന്‍ ധാരാളം ധനധാന്യാദികളും ശേഖരിക്കണം. യാഗം ചെയ്യുവാനുള്ള ശാലകള്‍ നൈമിശക്ഷേത്രത്തില്‍ തയ്യാറാക്കി. വാദ്യഘോഷങ്ങളോടുകൂടിയും നര്‍ത്തകിമാരുടെ അകമ്പടിയോടുകൂടിയും ശ്രീരാമന് യജ്ഞശാലയില്‍ പ്രവേശിച്ചു യാഗദീക്ഷയെടുത്തു.
യജ്ഞത്തിന്റെ യജമാനന് പത്നീസമേതനായിരിക്കണം എന്നാണ് നിയമം. സീതക്കുപകരം വസിഷ്ഠന്റെ അഭിപ്രായപ്രകാരം സ്വര്‍ണ്ണംകൊണ്ടൊരു സീതാ വിഗ്രഹമുണ്ടാക്കി അടുത്തിരുത്തി. അങ്ങനെ കാഞ്ചനസീതയുടെ സാന്നിദ്ധ്യത്തിലാണ് യജ്ഞം ആരംഭിച്ചത്. ഹവിര്‍ഭാഗം സ്വീകരിക്കാനായി ദേവന്മാരെല്ലാമെത്തി. ബ്രാഹ്മണര്‍ക്ക് കണക്കില്ലാതെ ധനധാന്യാദികള് ദാനം ചെയ്തു. പാത്രങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. അനേക രാജാക്കന്മാര് യാഗത്തില്‍ പങ്കെടുക്കാന്‍ ധനവും കാഴ്ചദ്രവ്യങ്ങളുമായെത്തി. ദിഗ്വിജയത്തിനുള്ള കുതിരയെ അഴിച്ചുവിട്ടു. വാനരശ്രേഷ്ഠരും രാക്ഷസേന്ദ്രന്മാരുമായി ക്ഷണിക്കപ്പെട്ടവരെല്ലാം വന്നുചേര്‍ന്നു. യാഗം ഗംഭീരമായി നടക്കുമ്പോള്‍ ജനങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇതുപോലൊരു യാഗം മുമ്പ് മനുഷ്യരോ ദേവന്മാരോ അസുരന്മാരോ ആരും നടത്തിയട്ടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: