മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ വൈലക്ഷ്യനമിതം
ലലാടേ ഭര്‍ത്താരം ചരണകമലേ താഡയതി തേ
ചിരാദന്തഃ ശല്യം ദഹനകൃതമുന്മീലിതവതാ
തുലാകോടിക്വാണൈഃ കിലികിലിതമീശാനരിപുണാ
(അല്ലയോ ദേവീ!) മൃഷാ – പെട്ടെന്ന്
ഗോത്രസ്ഖലനം- അന്യസ്ത്രീയുടെ പേരുപറയല്‍
കൃത്വാ- ചെയ്തിട്ട്
അഥ – അനന്തരം
വൈലക്ഷ്യനമിതം ഭര്‍ത്താരം- ലജ്ജയാല്‍ തല കുനിച്ച ഭര്‍ത്താവിനെ
തേ ചരണകമലേ – നിന്തിരുവടിയുടെ പാദപങ്കജങ്ങള്‍
ലലാടേ താഡയതി- നെറ്റിയില്‍ താഡിക്കുന്നു
ഈശാനരിപുണാ- (അപ്പോള്‍) ശിവന്റെ ശത്രുവായ (കാമനാല്‍)
ചിരാത് – വളരെക്കാലമായി
ദഹനകൃതം അന്തഃശല്യം- കോപാഗ്‌നിയില്‍ തന്നെ ദഹിപ്പിച്ചതിലുള്ള ഉള്‍ക്കോപം
ഉന്മീലിതവതാ – ഉന്മൂലനം ചെയ്തവനായി
തുലാകോടിക്വാണൈഃ- കാല്‍ച്ചിലമ്പില്‍നിന്നുള്ള നിക്വണങ്ങളാല്‍
കിലികിലിതം- കിലുകില ശബ്ദം പുറപ്പെടുവിക്കുന്നു.
അല്ലയോ ദേവീ! പെട്ടെന്ന് പേരുതെറ്റി അന്യസ്ത്രീയുടെ പേരു പറഞ്ഞതില്‍ ലജ്ജിച്ച് തലതാഴ്‌ത്തിയ ഭര്‍ത്താവിന്റെ ശിരസ്സില്‍ അവിടുത്തെ പാദപങ്കജങ്ങള്‍കൊണ്ട് താഡിക്കുമ്പോള്‍ ദേവിയുടെ പാദപങ്കജങ്ങളിലെ മണിമഞ്ജീരശിഞ്ജിതത്താല്‍, രുദ്രാരിയായ കാമന്‍, ഹരന്റെ കോപാഗ്‌നിയിലുണ്ടായ അന്തഃകോപം പറിച്ചെറിഞ്ഞ് ജയസൂചകമായ കിലുകിലാരവം പുറപ്പെടുവിക്കുന്നു.
8547108794
















