പത്തനംതിട്ട: പ്രകൃതിയുടെ ഭാവമാറ്റത്തില്‍ രൂപം മാറിയ മലപ്പുറം ജില്ലയ്‌ക്ക് കൈത്താങ്ങായി ഹരിതകേരളം പത്തനംതിട്ട ജില്ലാ മിഷനും. ഐടിഐ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നൈപുണ്യ കര്‍മ്മസേനയും കോട്ടയം ഈരാട്ടുപേട്ടയിലെ അരുവിത്തറ ആസ്ഥാനമായിട്ടുളള പ്രഡോമിനോ ഫൗണ്ടേഷനും ചേര്‍ന്ന് 15 അംഗ സംഘം പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മലപ്പുറത്തെത്തി.
വീടുകളിലെ കിണര്‍ ശുചീകരണം, ക്ലോറിനേഷന്‍, ഇലക്ട്രിക്കല്‍, പ്ലമ്പിങ് ജോലികള്‍ തുടങ്ങിയവ ചെയ്യുന്നതിനാവശ്യമായിട്ടുള്ള ജനറേറ്റര്‍, പമ്പ് സെറ്റുകള്‍, ലോഷനുകള്‍, ബ്ലീച്ചിങ് പൗഡര്‍, ഗംബൂട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുമായിട്ടാണ് സംഘം എത്തിയത്. കഴിഞ്ഞ ഒരാഴ്‌ച്ചയായി 50 ലധികം വീടുകളിലെ ഇലക്ട്രിക്,പ്ലമ്പിങ് വര്‍ക്കുകള്‍ ഉള്‍പ്പെടെ വീടുകളുടെ പൂര്‍ണ്ണമായ ശുചീകരണം നടത്താന്‍ കര്‍മ്മസേനാമിഷന് സാധിച്ചു.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ച നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറ, കൈപ്പിനി, പാതാര്‍, പാത്രക്കുണ്ട്, വെള്ളിമുറ്റം, ചെറുവത്തുകുന്ന് എന്നീ പ്രദേശങ്ങളിലാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള സംഘം ശുചീകരണം നടത്തിയത്.
ഹരിതേകരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഐടിഐ ഇന്‍സ്ട്രക്ടര്‍ ജെറിന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സൺമാരായ ജോഷി ജോസഫ്, ഷിജു.എം.സാംസണ്‍, അഞ്ച് അംഗ ഐടിഐ വിദ്യാര്‍ത്ഥി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങള്‍ നടത്തുന്നത്.
















