കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്, ഇ-പാസ്പോര്‍ട്ട് റീഡര്‍ സംവിധാനം അടുത്തവര്‍ഷത്തോടെ നിലവില്‍ വരും. പാസ്പോര്‍ട്ട് വിഭാഗം ജീവനക്കാരുടെ സേവനമില്ലാതെതന്നെ സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും രാജ്യത്തേക്ക് മടങ്ങാനും പുതിയ സംവിധാനം സുഗമമാക്കും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ വിഭാഗം അംഗീകാരം നല്കി.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടു കൂടി സ്വദേശികള്‍ക്ക് എമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോർട്ടുകൾ പരിശോധിക്കുകയോ സ്റ്റാമ്പ് ചെയ്യുകയോ കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബയോടെക്നോളജി പ്രോജക്ടുകളിലൊന്നാണ് ഇ-ഗേറ്റ് പദ്ധതി. ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് 15 മിനുട്ടിനുള്ളില്‍ വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
യാത്രാവിലക്ക് കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ മറ്റു നിയമ പ്രശ്നങ്ങള്‍ നേരിടുന്നവരെ കണ്ടെത്താനും ഈ ഗേറ്റ് സംവിധാനം ഉപകരിക്കും. ഇലക്ട്രോണിക് പാസ്പോര്‍ട്ട് കൈവശമുള്ള കുവൈറ്റ് പൗരന്മാര്ക്ക് മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ സാധിക്കു. കാരണം ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും ഈ പാസ്പോര്‍ട്ട് സംവിധാനം നിലവില്‍ വരാത്തതാണ് വിദേശികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: