ജ്വരമെന്ന വ്യാധിയുണ്ടായതിനു പിറകില്‍ പുരാണവുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. ദക്ഷയാഗത്തില്‍ ഹവിസ്സിന്റെ പങ്ക് കിട്ടിയത് കുറഞ്ഞു പോയെന്ന കാരണത്താല്‍ പരമശിവന് കോപത്താല്‍ ജ്വലിച്ചു. ആ കോപാഗ്നിയില്‍ ദക്ഷനും അനുയായികളുമെല്ലാം വെണ്ണീറായി. സര്‍വഭൂതങ്ങളേയും ചരാചരങ്ങളെയും ശിവന്റെ കോപാഗ്നി തപിപ്പിക്കുകയും അങ്ങനെ ആ പാപം ജനനമരണസമയങ്ങളില് മനുഷ്യനില്‍ പ്രവേശിക്കുകയും ചെയ്തു. അതാണ് ജ്വരം. ഇതു ബാധിച്ചാല്‍ മനുഷ്യനും ദേവന്മാരുമൊഴികെ എല്ലാ ജീവജാലങ്ങളും മരിക്കും. ദേവന്മാര്ക്ക് അമരത്വമുള്ളതിനാല് അവര്‍ക്ക് ജ്വരം ബാധിക്കുകയില്ല. സത്കര്‍മങ്ങള്‍ ചെയ്താല്‍ മനുഷ്യരും ദേവലോകത്തെത്തുന്നു. അപ്പോള്‍ അവരും ദേവതുല്യരാകുന്നു. കര്‍മഫലത്താല്‍ ദേവലോകത്ത് എത്താത്തവര്‍ പുനര്‍ജനിക്കുന്നു. ഇങ്ങനെ പുനര്‍ജനികളിലൂടെ പാപരഹിതരായി ഒടുവില്‍ അവരും ദേവലോകം പൂകും. അതുകൊണ്ട് മനുഷ്യരും ജ്വരം ബാധിച്ച് മരിക്കില്ല. എന്നാല്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പുനര്ജന്മമില്ലാത്തതിനാല് അവ ജ്വരബാധയില്‍ മരിക്കും. എലിപ്പനി, നിപ, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയവ ആധുനികകാലത്തുണ്ടായതിനാലാവാം അവ മരണകാരണമാകുന്നത്.
രോഗങ്ങളില്‍ രാജാവാണ് ജ്വരം. ആരംഭദശയില്‍ തന്നെ ജ്വരം മാറാന്‍ തുമ്പയില നീര് ഓരോ തുള്ളി വീതം ഓരോ മൂക്കിലും ഉറ്റിച്ചാല്‍ (നസ്യം ചെയ്താല്‍) മതി. പനി വന്നപാടെ ശമിക്കും. ജ്വര സംബന്ധമായ ഒച്ചയടപ്പ് കഫക്കെട്ട്, തലയ്ക്ക്ഭാരം, ഇവയെല്ലാം ഭേദമാകും.
ഗരുഡക്കൊടി വേര് (ഈശ്വര മുല്ല വേര്) ചതച്ച് കരിക്കിന് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടു വെയ്ക്കുക. രാവിലെയെടുത്ത് 100 മില്ലി വീതം രണ്ട് അല്ലെങ്കില്‍ മൂന്നു തവണ സേവിച്ചാല്‍ ജ്വരം മാറും. ഏതു വിധത്തിലുള്ള ജ്വരവും താഴെ പറയുന്ന കഷായമുണ്ടാക്കി സേവിച്ചാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മാറി ആരോഗ്യം വീണ്ടെടുക്കാം.
കിരിയാത്ത്, ചിറ്റമൃത്, മുത്തങ്ങ, പര്‍പ്പടകപ്പുല്ല്, കാട്ടുപടവലം, വേപ്പിന് തൊലി, ആടലോടകവേര്, പുത്തരിച്ചുണ്ട വേര്, കടുക് രോഹിണി, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ചുക്ക്, കുരുമുളക്, തിപ്പലി, കണ്ടകാരി, ഇരുവേലി ഇവ ഓരോന്നും അഞ്ചു ഗ്രാം വീതം ഒന്നര ലിറ്റര്‍വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
ജ്വരമുള്ളവര്‍ തണുത്ത വെള്ളത്തില്‍ കുൡുന്നതും പുതപ്പില്ലാതെ ഉറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കണം. ചൂടുവെള്ളം ഇടക്കിടെ കുടിക്കണം. ജ്വരം മാറിയ ശേഷം ശരീരക്ഷീണം മാറാന്‍ പാലില്‍ മഞ്ഞളും ജീരകവും ചേര്‍ത്ത് തിളപ്പിച്ചു കുടിക്കുക. മേല്‍പ്പറഞ്ഞ കഷായം കുടിച്ചാല്‍ ജ്വരരോഗികളുടെ ക്ഷീണം പെട്ടെന്നു ശമിക്കും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: