കുവൈത്ത് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈത്തിന്റെ അബ്ബാസിയ മുന്‍ ഏരിയാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സുനിലിന് ചികിത്സാസഹായം നല്കി. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുനില്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലാണ്.
അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ചികിത്സാ സഹായമായി തിരുവല്ല ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ കൈമാറി. കിസാന്‍ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കാദംബരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിപിപി ഏരിയാ പ്രസിഡന്റ് പ്രവീണ്‍ പിള്ള, വൈസ് പ്രസിഡന്റ് മനോജ് എഴിമറ്റൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചികിത്സാ സഹായം കൈമാറിയത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാര്‍ കുറ്റൂര്‍, കിസാന്‍ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, ജില്ല സെക്രട്ടറി നിധീഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: