കുവൈത്ത് സിറ്റി: കര്‍ക്കിടകത്തിന്റെ ദുര്ഘടമകറ്റുന്ന രാമായണ ശീലുകളായിരുന്നു ഈ പ്രവാസലോകത്തുനിന്നുമുയര്ന്നത്. കര്‍ക്കിടകം ഒന്നുമുതല്‍ ആവസാനം വരെ ആദ്ധ്യാത്മരാമായണം മുടങ്ങാതെ വായിച്ചാണ് പ്രവാസികള്‍ രാമായണമാസാചരണം ആചരിച്ചത്. രാമായണ മാസാചരണത്തിന്റെ സമാപനമായാണ് കുവൈത്തിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അവധിദിനമായ വെള്ളിയാഴ്ച സമ്പൂര്‍ണ്ണ രാമായണ പാരായണം നടത്തിയത്.
കുവൈത്തിലെ ഹൈന്ദവ സംഘടനകളുടെയും ആദ്ധ്യാത്മിക വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ വീടുകളിലും മറ്റുമായി രാമായണ പാരായണം നടന്നുവന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി വ്രതശുദ്ധിയോടെയാണ് രാമായണ പാരായണം ചെയ്യുന്നത്. സായാഹ്ന സന്ധ്യകളില്‍ നാമജപത്തിന്റെയും ഭജനയോടൊപ്പം പ്രാധാന്യത്തോടെയാണ് രാമായണപാരായണവും നടക്കുന്നത്.
കുട്ടികള്‍ക്കായി പാരായണ പരിശീലനവും, കഥകളും സാരാംശങ്ങളും മനസിലാക്കി നല്‍കുന്നുമുണ്ട്. വസുധൈവകുടുംബസമിതി, എന്‍.എസ്.എസ്.കുവൈറ്റ്, സേവാദര്‍ശന്‍, സംസ്കൃതി, അമ്മ കുവൈറ്റ്, എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കുവൈറ്റിലെ വിവിധ ഏരിയകളിലായാണ് പാരായണം നടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: