കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് വിദേശികളെ നിയമിക്കുന്നതിനുള്ള നിരോധനം പിൻവലിച്ചു. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സ്വദേശികളെ മാത്രം മന്ത്രാലയത്തിൽ നിയമിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍ നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്തതിനെ തുടർന്നാണ് നിരോധനം പിന്‍വലിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകൾ സ്വദേശിവത്കരണത്തിൽ ഇളവ് ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിരുന്നു. യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം ദൈനംദിനപ്രവർത്തനം ബുദ്ധിമുട്ടിലാവുമെന്നാണ് ഇവരുടെ വാദം. 42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, 13 ടെക്നീഷ്യന്മാര്, 133 നഴ്സുമാര്‍ എന്നിവരുള്‍പ്പെടുന്ന 193 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിലേക്ക് വിദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമീഷണ് ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കണമെന്നാണ് സിവിൽ സർവിസ് കമീഷൻ പറയുന്നത്. അഞ്ചുവർഷം കൊണ്ട് സർക്കാർ മേഖലയിൽ പൂർണതോതിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ്. അധികൃതർ ലക്ഷ്യം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: