Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

റാന്നി കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തത് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2019, 02:37 pm IST
in Local News

പത്തനംതിട്ട: റാന്നി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പലിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കോളജ് മാനേജരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ബാലിശമായ കാരണങ്ങളാല്‍ നല്‍കിയ സസ്‌പെന്‍ഷന്‍ നീതീകരിക്കാനാവില്ലെന്നും പ്രിന്‍സിപ്പലിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

മാനേജര്‍ തുടര്‍ച്ചയായി മെമ്മോകളും ഷോകോസ് നോട്ടീസും നല്‍കി ഉപദ്രവിക്കുകയാണെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ ഡോ.ലത മറീന വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 2018 ജൂണ്‍ 25ന് ഇവരെ മാനേജര്‍ ഡോ. എബ്രഹാം. വി. കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരി നല്‍കിയ ഉപഹര്‍ജിയില്‍ സസ്‌പെന്‍ഷന്‍ സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തു. പിന്നീട് ഹര്‍ജിയില്‍ വിശദമായി വാദം കേട്ടാണ് പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കിയത്. പ്രിന്‍സിപ്പലിനെതിരെ നടപടി തുടരാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചും പ്രിന്‍സിപ്പലിന് മറുപടിക്ക് അവസരം നല്‍കിയും വേണമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഇത്തരമൊരു നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ വേണമെന്നും വിധിയില്‍ പറയുന്നു. ഒരു മതത്തിലെ തന്നെ രണ്ട് സമുദായങ്ങളുടെ പേരില്‍ പോരടിക്കാന്‍ ഇവര്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

പ്രിന്‍സിപ്പലിന്റെ ഓരോ നീക്കവും പരിശോധിക്കുകയാണ് മാനേജരെന്ന് മെമ്മോകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.  പ്രിന്‍സിപ്പലിനെതിരെ നിയമപരമായി നടപടിയെടുക്കാന്‍ മാനേജര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ദിനംപ്രതി മെമ്മോ നല്‍കി അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അധികാരമില്ല. കോളജില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണെന്ന പ്രിന്‍സിപ്പലിന്റെ വാദം ഗൗരവമര്‍ഹിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ക്‌നാനായ വിഭാഗത്തില്‍പെട്ട റാന്നി സെന്റ് തോമസ് വലിയപള്ളിയുടെ മാനേജ്‌മെന്റിലുള്ളതാണ് കോളജ്. ഇവിടെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരിയായ ഹര്‍ജിക്കാരി പ്രിന്‍സിപ്പിലായി ചുമതല ഏറ്റെടുത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ഓര്‍ത്തഡോക്‌സ് സഭാംഗമായ തന്നെ പുറത്താക്കുമെന്ന് പ്രചരണം നടത്തിയാണ് മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഡോ. എബ്രഹാം മാനേജര്‍ പദവിയില്‍ എത്തിയത്. അനാവശ്യകാര്യങ്ങള്‍ക്കു തുടര്‍ച്ചയായി മെമ്മോ നല്‍കി ഉപദ്രവിച്ചു. മാനേജര്‍ ചുമതലയേറ്റെടുത്ത അന്നു തന്നെ തന്റെ നിയമനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എംജി സര്‍വകലാശാലക്ക് കത്തെഴുതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തി. 

ഗവേണിംഗ് ബോര്‍ഡിന്റെ സെക്രട്ടറിയായിട്ടും യോഗ മിനുട്‌സ് കാണാനോ ഒപ്പു വെക്കാനോ അനുവദിക്കുന്നില്ല. അവധി ദിനങ്ങളില്‍ ചുമതല കൈമാറിയ നടപടി പോലും ചോദ്യം ചെയ്ത് മാനേജര്‍ മെമ്മോ നല്‍കി. ഹെഡ് അക്കൗണ്ടന്റ് മോശമായി പെരുമാറിയതിന് വനിതാ കമ്മിഷന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.