ന്യൂദല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഭിക്ഷക്കാരനാക്കി ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ മലയാളത്തില്‍ അടക്കം ‘ഭിക്ഷക്കാരന്’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ ഇമ്രാന്ഖാന് ഭിക്ഷ പാത്രവും പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഗൂഗിള്‍ പോപ്പ് അപ്പ് ചെയ്യുന്നത്. സംഭവം ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിഷേധവുമായി പാക്കിസ്ഥാന് രംഗത്തുവന്നിട്ടുണ്ട്. ഈ സേര്‍ച്ചിങ് ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.
പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്.ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന് അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന് നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന് ഖാന് താരമായത്.എന്നല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗൂഗിളിന്റെ സങ്കീര്‍ണ്ണമായ അല്‍ഗോരിത്തിന്റെ ഇരയായിത്തീര്‍ന്നിരുന്നു. ‘ഇഡിയറ്റ്’ എന്ന വാക്ക് തേടുമ്പോള്‍ ലഭിച്ചിരുന്നത് ട്രംപിന്റെ ചിത്രങ്ങളായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി പതാക തലകീഴായ പ്രദര്‍ശിപ്പിച്ചത് പാക്കിസ്ഥാനെ പ്രകോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ പതാക ശരിയായി തന്നെ സജ്ജീകരികരിച്ചപ്പോള് തങ്ങളുടെ പതാക തലതിരിഞ്ഞുപോയെന്നുള്ള പരാതിയുമായി പാകിസ്ഥാനികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന് പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. തുടര്‍ന്ന് 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാണുണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ പതാകയിലെ ചന്ദ്രക്കല മുകളിലേക്കായിരുന്നു തിരിഞ്ഞിരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായിലെ പാകിസ്ഥാന് അസോസിയേഷന് ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: