ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്വെന്ഷന് മേളക്കൊഴുപ്പേകാന്‍ പല്ലാവൂര്‍ സംഘവും, കലാമണ്ഡലം ശിവദാസും എത്തും. വാദ്യലോകത്തെ പല്ലാവൂര്‍ ശൈലിയുടെ ഇളമുറക്കാരൻ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗസറ്റ് 30 മുതല്‍ സെപ്റ്റംബർ രണ്ടു വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പഞ്ചാരി മേളവുമായി എത്തുക.
പല്ലാവൂര്‍ ത്രയത്തിലെ മണിയന് മാരാരുടെ മകനായ ശ്രീധരന് രാജ്യത്തിനകത്തും പുറത്തും നിരവധിതവണ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പൂരങ്ങള്‍ക്കും വേലകള്‍ക്കും പ്രമാണിയായ പഞ്ചവാദ്യലോകത്തെ ഈ യുവതാരത്തിന്റെ മേളപ്പെരുക്കം കണ്‍വന്‍ഷന്റെ ശോഭ കൂട്ടും. ശ്രീധരന്റെ ഇളയ സഹോദരന് ശ്രീകുമാറും, ചെണ്ടമേളത്തിലെ പ്രധാനി കലാമണ്ഡലംശിവദാസും സംഘത്തിലുണ്ടാകും.
മനോജ് കുളങ്ങാട്ട്, പല്ലശന ശ്രീജിത്ത് മാരാര്‍, രെജിത്ത് മാരാര്‍, രാജേഷ് നായര്‍, രാജേഷ് കുട്ടി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: