Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിരസവേളകളിലെ വിനോദത്തിലൂടെ ഗിന്നസിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 03:56 am IST
in Varadyam

ബസ് യാത്രകളിലെ വിരസതയകറ്റാന്‍ കണ്ടെത്തിയ വിനോദത്തിലൂടെ ലത നേടിയത് ലോകോത്തര ബഹുമതിയാണ്. 50 ഇംഗ്ലീഷ് വാക്കുകള്‍ ഒരു മിനിറ്റ് 7 സെക്കന്റ് 53 മില്ലി സെക്കന്റ് കൊണ്ട് വിപരീത ദിശയില്‍ പറഞ്ഞാണ് ലത ആര്‍. പ്രസാദ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

വിനോദമാണെങ്കിലും ഇതിന് പിന്നില്‍ ഒരു കൂട്ടം ആള്‍ക്കാരുടെ പരിശ്രമമുണ്ട്. വര്‍ഷങ്ങളുടെ കഠിനാധ്വാനമുണ്ട്. 14 വര്‍ഷത്തെ പരിശീലനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലമാണ് ലത നേടിയ ലോക റെക്കോര്‍ഡ്. 50 വാക്കുകള്‍ 1 മിനിറ്റ് 22 സെക്കന്റ് 53 മില്ലി സെക്കന്റില്‍ തിരിച്ച് പറഞ്ഞ് 2013ല്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ശിശിര്‍ ഹത്വാ നേടിയ റെക്കോര്‍ഡാണ് ലത മറികടന്നത്.  പരേതരായ തൊടുപുഴ കീരിക്കോട് കുഞ്ഞിക്കൃഷ്ണപിള്ളയുടെയും രാധമ്മയുടെയും മകളെ നിശ്ചയദാര്‍ഢ്യക്കാരിയാക്കിയത് അച്ഛനാണ്. നേട്ടങ്ങള്‍ക്ക് ഉപകരിച്ച ചിട്ടയായ ജീവിത ശൈലിയും, ഏതു പ്രവൃത്തിയും പൂര്‍ണതയിലെത്തിക്കുന്ന ശീലവും കണ്ടു പഠിച്ചത് അച്ഛനില്‍ നിന്നാണ്.

ബിഎ എക്കണോമിക്‌സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 13 വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ കളരിക്കല്‍ ആര്‍. രാജേന്ദ്രപ്രസാദുമായുള്ള വിവാഹശേഷം  അദ്ദേഹത്തിന്റെ ബിസിനസ്സില്‍ പങ്കാളിയായി. ബിസിനസ്സുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടി വന്നു.  ഉറക്കം പോലും കൂട്ടിനെത്താത്ത വിരസമായ യാത്രകള്‍. ഇടയ്‌ക്കെപ്പോഴോ വഴിയരികില്‍ കണ്ട ബോര്‍ഡിലെ അക്ഷരങ്ങള്‍ തിരിച്ചുനാവില്‍ വന്നു. പിന്നീടുള്ള യാത്രകളില്‍ മിന്നിമറയുന്ന ബോര്‍ഡുകളിലെ അക്ഷരങ്ങള്‍ തിരിച്ച് പറയുന്നത് നേരംപോക്കായി.  മൂന്ന് വര്‍ഷത്തോളമാണ് ഈ തിരിച്ചു ചൊല്ലല്‍ ആരുമറിയാതെ പോയത്.

വിരസവേളകള്‍ ആനന്ദകരമാക്കിയ തലതിരിച്ചുചൊല്ലല്‍ പരസ്യമായത് അപ്രതീക്ഷിതമായാണ്. കുടുംബ സദസിലെ സംസാരത്തിനിടയില്‍ ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ലത തല തിരിച്ചുപറഞ്ഞതാണ് ബഹുമതിയിലേക്കുള്ള ആദ്യപടി. വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് തുടര്‍ച്ചയായി ചോദിച്ച പല വാക്കുകളും ലത തിരിച്ചുപറഞ്ഞു. മകന്‍ നല്‍കിയ ഇംഗ്ലീഷ് വാക്കുകള്‍ക്കും തലതിരിഞ്ഞ മറുപടി തല്‍ക്ഷണമായിരുന്നു. 

തിരിച്ച് ചൊല്ലുന്നത് നാലു ഭാഷകളില്‍

അസാധാരണമായ അഭിരുചി ആരുമറിയാതെ പോകരുതെന്ന നിര്‍ബന്ധം രാജേന്ദ്രപ്രസാദിനായിരുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃതം ഭാഷകളില്‍ തിരിച്ച് ചൊല്ലല്‍ പരിശീലനവും, സ്റ്റേജ് പ്രോഗ്രാമുകളും നടത്തി. സദസ്യരില്‍ നിന്ന് വരുന്ന വാക്കുകള്‍ വിപരീതദിശയില്‍ നല്‍കിയത് ശരവേഗത്തിലാണ്. നാലു ഭാഷകളില്‍ വാക്കുകള്‍  തിരിച്ചുപറയുന്ന ലതയുടെ ഓരോ സ്റ്റേജ് പ്രോഗ്രാമുകളും അത്ഭുതമാകുകയായിരുന്നു. ഗിന്നസില്‍ കയറണമെന്ന ആഗ്രഹത്തിന് കാരണവും സജീവമായ സ്റ്റേജ് പ്രോഗ്രാമിലെ കൈയടികളാണ്.

തലതിരിച്ച് ചൊല്ലലില്‍ ഹിമാചല്‍പ്രദേശ് സ്വദേശി ഗിന്നസില്‍ കയറിയിട്ടുണ്ടെന്ന അറിവ് ലഭിച്ചത് ഗൂഗിളിലൂടെയാണ്. ഗിന്നസിലേക്കുള്ള വഴി തിരയലായിരുന്നു അടുത്ത കടമ്പ. ഇന്റര്‍നെറ്റ് സഹായിച്ചെങ്കിലും അതിലേറെ സംശയങ്ങളായിരുന്നു ബാക്കി. സംശയനിവൃത്തിക്കായി ഭര്‍ത്താവിനും മകനുമൊപ്പം പലരെയും നേരില്‍ കണ്ടു. യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം ജൂറിയും ഗിന്നസ് ജേതാവുമായ ഡോ. സുനില്‍ ജോസഫില്‍ നിന്നാണ് ഗിന്നസിന്റെ നിയമാവലികള്‍ മനസ്സിലാക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശീലനം.

പരീക്ഷണങ്ങളുടെ പരിശീലന കാലം

ഗിന്നസ് പ്രകടനത്തിന് തയാറെടുക്കാന്‍ മൂന്ന് വര്‍ഷമാണ് കഠിനപ്രയത്‌നം നടത്തിയത്. പരിശീലന കാലയളവായിരുന്നു ഗിന്നസ് പ്രകടനത്തേക്കാള്‍ ഏറെ പരീക്ഷണമെന്ന് ലത പറയുന്നു. ഗിന്നസിലേക്ക് ഇംഗ്ലീഷ് പദങ്ങള്‍ മാത്രമേ കണക്കാക്കൂ. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയാണ് ഇതിനായി തെരഞ്ഞെടുത്തത്.  ഒരു വാക്ക് തിരിച്ചുപറയണമെങ്കില്‍ വാക്ക് അറിയണം, അതിന്റെ അര്‍ത്ഥമറിയണം. നിലവില്‍ ഈ വിഷയത്തില്‍ റെക്കോര്‍ഡ് ഉള്ളതിനാല്‍  അത് തകര്‍ത്താല്‍ മാത്രമേ ഗിന്നസില്‍ കേറാന്‍ കഴിയൂ. ആറ്, ഏഴ്, എട്ട് സ്‌പെല്ലിങ്ങുകളുള്ള റെക്കോര്‍ഡായിരുന്നു ശിശിര്‍ ഹത്വയുടേത്. ഇതിനായി ആറും ഏഴും എട്ടും സ്‌പെല്ലിങ്ങുള്ള മുഴുവന്‍ വാക്കുകള്‍ എഴുതിയെടുത്തു. ഈ വാക്കുകളുടെ സ്‌പെല്ലിങ്ങും അര്‍ത്ഥവും ഉച്ചാരണവും പഠിച്ചു. ദിവസവും 18 മണിക്കൂറോളമാണ് പരിശീലനത്തിനായി വിനിയോഗിച്ചത്. വേഗതയായിരുന്നു അടുത്ത ഘട്ടം. അതിനായി വാക്കുകളിലും അവയുടെ വിപരീതദിശയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ മറന്നു. സംസാരിക്കുന്നതൊക്കെയും തല തിരിഞ്ഞ് പോകുന്ന അവസ്ഥയായി. ഏകാഗ്രവും ദൃഢവുമായ മനസ്സായിരുന്നു പ്രധാനം. ഇതിനായി യോഗയും ധ്യാനവും ശീലമാക്കി.

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലായിരുന്നു പ്രകടനം. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അധികൃതരും 120 ഓളം കാണികളും. എംജി യൂണിവേഴ്‌സിറ്റി റിട്ട. സെക്ഷന്‍ ഓഫീസര്‍ കെ.വി. ഫിലിപ്പാണ് അതിവേഗം അമ്പതുവാക്കുകള്‍ ചോദിച്ചത്. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തിയ ഓഡിയോ, വീഡിയോ, മറ്റ് രേഖകള്‍ ഇവയെല്ലാം ചേര്‍ത്ത് ഗിന്നസ് ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ചുകൊടുത്തു. അവിടെ നടന്ന പരിശോധനയ്‌ക്ക് ശേഷം ലഭിച്ച അവാര്‍ഡ് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ട. ജസ്റ്റീസ് കെ.ടി. തോമസില്‍ നിന്ന് ലത ഏറ്റുവാങ്ങി. 2017ല്‍ ഇതേ ഇനത്തില്‍ യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ആത്മീയ സാമൂഹിക പ്രഭാഷണരംഗത്ത് സജീവയായ ലത കവയിത്രിയുമാണ്. 2017ല്‍ വേഴാമ്പല്‍ എന്ന കവിതാസമാഹാരം പുറത്തിറക്കി. 

നേട്ടത്തിന് അവകാശികള്‍ ഏറെ

ഗിന്നസ് ബുക്കില്‍ പേര് കിടക്കുന്നത് ലത ആര്‍. പ്രസാദ്, കളരിക്കല്‍ എന്നാണെങ്കിലും തനിക്ക് കിട്ടിയ അവാര്‍ഡ് ലത പകുത്തു നല്‍കുകയാണ്. തലതിരിഞ്ഞ വാക്കുകള്‍ക്കായി മാറ്റിവച്ച ദിവസങ്ങളില്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഭര്‍ത്താവ് രാജേന്ദ്ര പ്രസാദ്, മകന്‍ അരവിന്ദ്, രാവും പകലും കൂടെയിരുന്നു വാക്കുകള്‍ ചൊല്ലി പഠിക്കാന്‍ സഹായിച്ച ലിഖയെന്ന കൂട്ടുകാരി, മാനസിക ശക്തി നല്‍കിയ യോഗാ ടീച്ചര്‍ ശ്രീജ, വി.ആര്‍. സോമന്‍ സാറും ഭാര്യ രാധാകുമാരി ടീച്ചറും, എം.ആര്‍. രാധാകൃഷ്ണന്‍… നിര നീളുകയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.