മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വന്നുചേരാവുന്ന ദുര്‍ഘടങ്ങളെ മുന്‍കൂട്ടിക്കണ്ട് തരണം ചെയ്യും. കാര്‍ഷികാവശ്യങ്ങള്‍ക്ക് ലോണുകള്‍ ലഭ്യമാവും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സഹോദരങ്ങള്‍ തമ്മില്‍ മത്സര തുല്യമായ അവസ്ഥ സംജാതമാവും.
ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
നൂതന ഗൃഹ നിര്‍മാണത്തിന് തുടക്കം കുറിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി അധിക ധനം വിനിയോഗിക്കേണ്ടതായി വരും. അകന്നു കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ പുനഃക്രമീകരിക്കപ്പെടും.
മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
കേസുകള്‍, മറ്റു വ്യവഹാര നടപടികള്‍ അനുകൂലമായി സ്ഥാപിച്ചു കിട്ടുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര ജോലി ലഭ്യമാവും. ഉദരരോഗ സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചമാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
കരാറ് ജോലികളില്‍നിന്നും അധികലാഭം സിദ്ധിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് ബാധ്യത തെളിയും. വാഹനയോഗമുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സൗഹൃദങ്ങളില്‍ ഉലച്ചിലുണ്ടാവും. ആരോഗ്യാവസ്ഥ പ്രതികൂലമാവാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസ വിജയമുണ്ടാവും. കര്‍മ്മമേഖലയില്‍ മത്സര സമാനമായ അന്തരീക്ഷം സംജാതമാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സേനാ വിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപകീര്‍ത്തികരമായ അവസ്ഥ സംജാതമാവും. ക്രയവിക്രയങ്ങളില്‍ അധികലാഭം സിദ്ധിക്കും. കുടുംബാന്തരീക്ഷത്തില്‍ അപസ്വരങ്ങള്‍ നിഴലിക്കും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
രക്ഷാസ്ഥാനം കണ്ടെത്തും. അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ട്. അന്യദേശ സഞ്ചാരത്തിന് അവസരം ലഭ്യമാവും. തൊഴില്‍ മേഖലയില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യത.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
പൊതുപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭ്യമാവും. അപ്രതീക്ഷിത ധനാഗമം സിദ്ധിക്കും. ഈശ്വരാധീനങ്ങള് പ്രതിസന്ധികളെ അതിജീവിക്കും. നൂതന സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
വരവുചെലവുകള്‍ ഏകീകരിക്കപ്പെടും. കുടുംബ ബന്ധങ്ങളില്‍ അന്തഃഛിദ്രത്തിന് സാധ്യതയുണ്ട്. ക്രയവിക്രയങ്ങളില്‍ നഷ്ടസാധ്യതയുണ്ട്. വാരാന്ത്യം ഗുണകരമാണ്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
കര്മമേഖലയില് കൂടുതല്‍ ആത്മവിശ്വാസം വന്നുചേരും. ശത്രുക്കളുമായി രമ്യതയില്‍ എത്തിച്ചേരും. സന്താനങ്ങള്‍ക്ക് ഉന്നതി ലഭ്യമാവും. ഭാഗ്യാനുഭവ സിദ്ധിക്കായി ദേവാലയങ്ങളെ ശരണം പ്രാപിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
അധികധനത്തിനായി ഗൂഢ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും. ഗൃഹം മോടിപിടിപ്പിക്കുകയോ പുതുക്കി പണിയുകയോ ചെയ്യും. നിര്‍ദോഷകരമായ പല കര്‍മ്മങ്ങളും വിപരീത ഫലം ചെയ്യും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
കലാപ്രവര്‍ത്തകര്‍ക്ക് ധനവും പാരിതോഷികങ്ങളും ലഭ്യമാവും. സാംസ്കാരിക രംഗങ്ങളില്‍ ശോഭിക്കും. ദൂരയാത്രകള് പലതും മാറ്റിവയ്ക്കപ്പെടും. ജീവിതത്തില്‍ മേല്‍ഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഫോണ്‍: 9446942424
പ്രതികരിക്കാൻ ഇവിടെ എഴുതുക: