കോട്ടയം: കേരളം വീണ്ടും പ്രളയത്തിന്റെ ഭീകരതയില്പ്പെട്ടിരിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്കാന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയ അരി കൂടിയ വിലയ്ക്ക് വില്ക്കാന് നീക്കം. പ്രളയദുരിതത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ ഗോഡൗണുളില് സൂക്ഷിച്ചിരിക്കുന്ന കിലോയ്ക്ക് 10.90 രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ എത്തിക്കഴിഞ്ഞു.
സിവില്‍ സപ്ലൈസ് ഡയറക്ടര്‍ 2019 ആഗസ്റ്റ് ആറിന് അയച്ച സിഎസ് 3-13700/ 2018 -ാം നമ്പര്‍ കത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രളയബാധിതര്‍ക്ക് നല്‍കാതെ ഫ്രീ ബിആര്‍, ഫ്രീ ആര്‍ആര്‍, ഫ്രീ സിഎംആര് എന്നിങ്ങനെ സൂക്ഷിച്ചിരിക്കുന്ന അരി എന്‍പിഎന്‍എസ് എന്ന പദ്ധതിയിലേക്ക് വകമാറ്റി 10.90 രൂപയ്ക്ക് വില്‍ക്കാനാണ് ഉത്തരവ്.
പാവപ്പെട്ട പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്കാന് കേന്ദ്രസര്‍ക്കാര്‍ കൊടുത്ത അരിയാണ് സംസ്ഥാന സര്‍ക്കാര്‍ അമിതമായി വിലയീടാക്കി വില്‍ക്കുന്നത്.കേരളത്തെ കേന്ദ്രം കൈയയച്ചു സഹായിച്ചിട്ടും കേന്ദ്രത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി അടക്കം മന്ത്രിമാരും സിപിഎം നേതാക്കളും ഉന്നയിക്കുന്നത്. എന്നാല്‍ കേന്ദ്രം സാധാരണ ജനങ്ങള്‍ക്ക് നല്കുന്ന അരിപോലും മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: