Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമരാജ്യം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 16, 2019, 08:42 pm IST
in Samskriti

ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്‌നങ്ങളിലൊന്നാണ് ‘രാമരാജ്യം’. ഒരു രാഷ്‌ട്രപിതാവിനു മാത്രമല്ല വിവൃതമായ രാഷ്‌ട്രബോധമുള്ള അതീവ സാധാരണക്കാരനു പോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഉണ്ടാകുക സ്വാഭാവികം. ഒരിതിഹാസ കഥാപുരുഷന്റെ ഗുണൗഘങ്ങള്‍ ആ ഇതിഹാസം പിറന്ന മണ്ണിലെ  രാഷ്‌ട്രമീമാംസയുടെ പ്രമാണപത്രമായി കരുതുക എന്നത് ഹര്‍ഷാഭിമാനങ്ങളുണര്‍ത്തുന്ന ചരിത്ര വിസ്മയം തന്നെ.

ഒരു മഹാരാജാവിന്റെ ഭരണപരിഷ്‌ക്കാരങ്ങളിലൊതുങ്ങുന്നതല്ല, രാമരാജ്യത്തിന്റെ വിലോഭനീയതകള്‍. ശ്രീരാമന്റെ ജീവിതത്തെ ബാല്യം തൊട്ടേ വിലയിരുത്തേണ്ടതുണ്ട് രാമരാജ്യത്തിന്റെ വ്യതിരിക്തതകളും സവിശേഷതകളും അധ്യാഹരിച്ചെടുക്കുവാന്‍. ‘രാമോ വിഗ്രഹവാന്‍ ധര്‍മ’ എന്ന് സദാപി ഉരുവിട്ടു കൊണ്ടാണ് കാണ്ഡനിര്‍മിതി കവി നടത്തിയിരിക്കുന്നത്. ഇതിഹാസം വായിച്ചടച്ചുവെയ്‌ക്കുമ്പോള്‍ ശ്രീരാമന്‍ ഉടല്‍പൂണ്ട ധര്‍മത്തിന്റെ ഉടയാത്ത വിഗ്രഹം എന്ന ദൃഢബോധത്തിലേക്ക് വാല്മീകി രാമായണത്തിന്റെ സംസ്‌ക്കാരതലം വായനക്കാരനെ കൊണ്ടെത്തിക്കുകയായി. 

ഉത്തമഭരണാധിപന്‍ ഇല്ലാത്ത രാജ്യത്തിനു സംഭവിക്കുന്ന ദുരനുഭവങ്ങള്‍ രാമായണം അക്കമിട്ടു നിരത്തുന്നു:

അരചനില്ലാത്തിടത്ത് മേഘം വര്‍ഷിക്കുകയില്ല.

നാഥനില്ലെങ്കില്‍ കൃഷിനാശം.

പിതാവിന്റെ ചൊല്‍പ്പടിയ്‌ക്ക് പുത്രന്‍ വര്‍ത്തിക്കുകയില്ല.

ദേഹരക്ഷയും സ്വത്തുരക്ഷയും ഉണ്ടാവുകയില്ല.

ഉത്സവങ്ങള്‍, സഭകള്‍ എന്നിവ നടക്കുകയില്ല.

സംന്യാസിമാര്‍ പ്രവേശിക്കുകയില്ല. 

ശാസ്ത്രജ്ഞന്മാര്‍, പ്രസംഗകര്‍ എന്നിവര്‍ ഓടിപ്പോകും. വസിഷ്ഠന്‍ ഉപസംഹരിക്കുന്നു. 

‘രാജാ സത്യം ച ധര്‍മശ്ച

രാജാകുലവതാം കുലം

രാജാ മാതാപിതാചൈവ

രാജാ ഹിതകരോ നൃണാ’

അരാജകത്വം അനാഥത്വമാകുന്നു. അന്നും ഇന്നും എന്നും രാമരാജ്യത്തിലെ ഭരണാധികാരികളുടെ ലക്ഷ്യങ്ങള്‍ ജനഹിതം, ഭൂരിപക്ഷസുഖം സാമാന്യജനങ്ങളുടെ ക്ഷേമശൈ്വര്യം, ശാന്തിസമാധാനങ്ങള്‍ അധ്വാനിക്കുന്നവരുടെ രക്ഷ എന്നിവയത്രെ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് രാമായണത്തിലെ ഗോവ്.  ഭൂമി, ധനം തുടങ്ങിയ ഐശ്വര്യ പ്രതീകങ്ങള്‍ക്കുള്ള പൊതു നാമമാണ് ഗോവ്. പശു മാത്രമല്ല ഗോവ്. സമൂഹത്തെ സദ്ഗുണസമ്പന്നമാക്കുന്നതിന് ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ബ്രാഹ്മണര്‍. അധ്യാപകര്‍, ഭിഷഗ്വരന്മാര്‍, ശാസ്ത്രജ്ഞര്‍, വിജ്ഞാനികള്‍, വിശേഷജ്ഞര്‍ തുടങ്ങിയ ബൗദ്ധികാധ്വാനികളേവരും രാമായണത്തില്‍ ബ്രാഹ്മണരാകുന്നു. രാമരാജ്യത്തിന്റെ ഏറ്റവും മഹത്തായ വിലോഭനീയത ഇവയാണ്. 

‘ന വിധവാ ന വ്യാധിജം

നിത്യപുഷ്പാ നിത്യഫലാ

ന ച സ്മ വൃദ്ധാബാലാനാം

പ്രേതകാര്യാണി കുര്‍വന്നതേ’

രാമരാജ്യത്തില്‍ വൈധവ്യമുണ്ടാകുകയില്ല. ആര്‍ക്കും വ്യാധികളില്ല. ‘സര്‍വേ സന്തു നിരാമയ:’  എന്ന അവസ്ഥ.  പ്രായമായവര്‍ക്ക് ബാലകരുടെ മരണാനനന്തര ക്രിയകള്‍ ചെയ്യേണ്ടി വരില്ല. ബാല പീഡനമോ ബാലമരണമോ ഇല്ല. സമഗ്രമായ ശിശു സംരക്ഷണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്ന കരുതലും രക്ഷയും ശ്രദ്ധേയം. പൂക്കളും ഫലങ്ങളുമായി വന്‍മരങ്ങള്‍. യഥാകാലം മഴ. എപ്പോഴും സുഖസ്പര്‍ശമുള്ള കാറ്റ്. അതിവൃഷ്ടി, അനാവൃഷ്ടി തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളേതുമേ രാമരാജ്യത്തിലില്ല. അങ്ങനെ ശ്രീരാമന്‍ പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രേ. കാലഗണന അതിശയോക്തിപരം. ഗവേഷണ പഠനങ്ങളില്‍ നിന്നും രാമഭരണകാലം ഇങ്ങനെ: മുപ്പതു വര്‍ഷം, ഒരുമാസം, ഇരുപതു ദിവസം. നന്മനിറഞ്ഞ ഹ്രസ്വകാലത്തെ സുഖസ്മൃതികള്‍ക്ക് നാശമുണ്ടാകുന്നത് വളരെ പെട്ടെന്നാണെന്ന് വിഭാവനം ചെയ്യാന്‍ സാധാസാധാരണ മനസ്സുകള്‍ വിമുഖത കാട്ടും. പാപഭീതിയ്‌ക്കും സംഘനീതിയ്‌ക്കും ദൈവപ്രീതിയ്‌ക്കുമായി ഒരു രാമരാജ്യം ഇവിടെ സംരചിക്കപ്പെടാന്‍ രാമായണ ശീലുകള്‍ നാദനൈവേദ്യമാകട്ടെ.

                                                                                                                                             9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.