Categories: Samskriti

ദണ്ഡകവനത്തിന്റെ കഥ

ണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന്‍ എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന്‍ വിന്ധ്യാചലത്തില്‍ നൂറുയോ

ജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല്‍ പ്രാപിച്ചു.

അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു. മഹര്‍ഷി ആശ്രമത്തിലെത്തിയപ്പോള്‍ വിഷണ്ണയായി നില്‍ക്കുന്ന പുത്രിയെക്കണ്ട് കാരണം ചെദിച്ചപ്പോള്‍ അവള്‍ വിവരങ്ങള്‍ പറഞ്ഞു. ‘‘ ദണ്ഡനും രാജ്യവും വെന്തു വെണ്ണീറായിത്തീരട്ടെയെന്ന്’’ മഹര്‍ഷി ശപിച്ചു. ജനങ്ങള്‍ വിട്ടൊഴിഞ്ഞ് അവിടെ വനമായിത്തീര്‍ന്നു. ജനങ്ങള്‍ വസിച്ചസ്ഥലം ജനസ്ഥാനം എന്നു അറിയപ്പെട്ടു. ഈ കഥ ആരണ്യകാണ്ഡത്തില്‍ വിവരിച്ചിട്ടുണ്ട്. 

രാമഗീത 

 ഇനി നമുക്ക് മൂലഗ്രന്ഥത്തിലേക്കുപോകാം. അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ജ്ഞാനോപദേശം നല്‍കുന്നു. 62 ശ്ലോകങ്ങളുള്ള ഇത് രാമഗീത എന്നറിയപ്പെടുന്നു. ഒരു ദിനം ഏകാന്തതിയില്‍ ഇരിക്കുന്ന ശ്രീരാമനെ സമീപിച്ച് ലക്ഷ്മണന്‍ ചേദിച്ചു. അവിടുന്ന് പരിശുദ്ധജ്ഞാനവും സര്‍വ്വദേഹികളുടേയും ആത്മാവും എല്ലാവര്‍ക്കും സ്വാമിയും  നിരാകാരനുമാണ്. അങ്ങയുടെ ഭക്തന്മാരുടെ പാദസംസര്‍ഗ്ഗം ലഭിച്ച ജ്ഞാദൃഷ്ടിയുള്ളവനുമാത്രമേ അങ്ങയെ ശരിയായി അറിയുവാന്ഡ സാധിക്കുകയുള്ളു.  ഹേ സ്വാമി. യോഗിമാര്‍ സദാ ധ്യാനിക്കുന്നവനും ജ്ഞാനസാധനവുമായ അങ്ങയുടെ തൃക്കാലാണകളെ ശരണം പ്രാപിച്ചിരിക്കുന്ന എനിക്ക് അജ്ഞാനമാകുന്ന കരകാണാക്കടല്‍ കടക്കാന്‍ കഴിയുന്ന ഉപദേശം നല്‍കണം.

ഇതുകേട്ട് ശ്രീരാമന്‍ വേദസമ്മിതമായ ജ്ഞാനത്തെ ഉപദേശിച്ചു. ആദൗ സ്വവര്‍ണ്ണാശ്രമ വര്‍ണ്ണിതാഃ ക്രിയാഃ  കൃത്വാ സമാസാദിത ശുദ്ധമാനസഃ

സമാപ്യ തല്‍പൂര്‍വ്വമുപാത്തസാധനഃ സമാശ്രയേല്‍ സല്‍ഗുരുമാത്മലബ്ധയേ. 

ആദ്യം ശുദ്ധിയോടുകൂടി വര്‍ണ്ണാശ്രമത്തിന് അനുയോജ്യമാം വിധം കര്‍മ്മങ്ങള്‍ ചെയ്ത് മനസ്സിനെ ശുദ്ധമാക്കണം. അതിനുശേഷം ഒരു ഗുരുവിനെ ആശ്രയിച്ച് സമാദിഷഡ്കസമ്പത്തി, ഇഹാമുത്രഫലഭോഗവിരക്തി, നിത്യാനിത്യവസ്തു വിവേകം, മുമുക്ഷുത്വം എന്നിവ സമ്പാദിക്കണം. ശരീരം ഉണ്ടാകുന്നതിനു കാരണം കര്‍മ്മമാണ്. വീണ്ടും കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ വീണ്ടും ശരീരംലഭിച്ച് സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ജനനമരണങ്ങള്‍ സംഭവിച്ച് ഒരു ചക്രംപോലെ വന്നുംപോയുമിരിക്കും.

                                                                                                                                                              (തുടരും)

Share
സ്വാമി സുകുമാരാനന്ദ

ആനന്ദാശ്രമം, തിരുമല

പ്രതികരിക്കാൻ ഇവിടെ എഴുതുക