ചെങ്ങന്നൂര്‍: സേവാഭാരതി ചെങ്ങന്നൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ടൗണില്‍ വടക്കന്‍കേരളത്തിലെ പ്രളയബാധിതര്‍ക്കായി ഉത്പ്പന്നശേഖരണം ആരംഭിച്ചു.
ഉല്‍പ്പന്ന ശേഖരണത്തിന്റെ ഉദ്ഘാടനം കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ രാജന്‍ കണ്ണാട്ട് ഒരുചാക്ക് അരി നല്‍കി നിര്‍വ്വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. വി ഗോപകുമാര്‍, ഖണ്ഡ് സേവാപ്രമുഖ് ബി. ജയകുമാര്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി ഗിരീഷ് നടരാജന്‍, സജു ഇടക്കല്ലില്‍, പ്രമോദ് കാരയ്‌ക്കാട്, വിഷ്ണു പ്രസാദ്, അനൂപ്, എസ്. വി പ്രസാദ്, അനീഷ് മുളക്കുഴ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബി. ജയകുമാര്‍, സുധാമണി, ശ്രീദേവി ബാലകൃഷ്ണന്‍, ഭാര്‍ഗവി എന്നിവര്‍ നേതൃത്വം നല്‍കി.
















