കോട്ടയം : വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതില്‍ കെഎസ്ഇബി ജിവനക്കാര്‍ക്കുനേരെ സിപിഎം പ്രാദേശിക നേതാവിന്റെ കൈയ്യേറ്റ ശ്രമം. ലോക്കല്‍ സെക്രട്ടറി സുരേഷാണ് ജീവനക്കാരെ കൈയ്യേറ്റം ചെയ്തത്.
കോട്ടയത്ത് നാഗമ്പടത്ത് വെള്ളം ഉയര്‍ന്നപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ജല നിരപ്പ് താഴ്ന്നപ്പോള്‍ ഇത് പുനസ്ഥാപിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തുകയും സുരേഷ് ഇവര്‍ക്കു നേരെ ആക്രോശിച്ച് മര്‍ദ്ദിക്കാന്‍ മുതിരുകയായിരുന്നു.
താന്‍ ലോക്കല്‍ സെക്രട്ടറിയാണെന്നും ആരോട് ചോദിച്ചാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ചോദിച്ചാണ് സുരേഷ് കൈയ്യേറ്റം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെ ലോക്കല്‍ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി തോമസ് ഗാന്ധിനഗര്‍ പൊലീസിന് പരാതി നല്‍കി.
















