കൊച്ചി : പ്രളയ പേരാമരിയില്‍ സംസ്ഥാനം ഒട്ടാകെ അതിജീവനത്തിനായി ശ്രമം നടത്തവേ ജനങ്ങളെ തമ്മിത്തല്ലിക്കാന്‍ ശ്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിപ്പ് ഉണ്ടാക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പേസ്റ്ററുകള്‍ പ്രചരിപ്പിച്ചാണ് ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ കാസര്‍ഗോഡ് സ്വദേശിയും,അഭിഭാഷകനുമായ ജംഹാഗീര്‍ ആമീന റസാഖ് എന്നയാളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകള്‍ക്ക് സഹായമെത്തിക്കാന്‍ വടക്കന്‍ ജില്ലക്കാര്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വടക്കന്‍ ജില്ലക്കാര്‍ സഹായങ്ങളൊന്നും ലഭിക്കാത്ത സ്ഥിതി വിശേഷമാണെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്.
കൂടാതെ തെക്കന്‍ ജില്ലക്കാര്‍ ദുരന്ത സ്ഥലങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നില്ലെന്നും റസാഖിന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ട്. മലബാറും തിരുവിതാകൂറും തമ്മില്‍ വലിയ അന്തരമുണ്ട്. നിങ്ങള്‍ പ്രാര്‍ത്ഥിക്കാം എന്ന് ഫേസ്ബുക്കില്‍ കമന്റ് ചെയ്യും. ഞങ്ങള്‍ കമന്റ് ഒന്നും ചെയ്യില്ല, ഉമ്മറത്ത് അന്നവുമായി വരും. നിങ്ങളുടെ ടോയിലറ്റ് അടക്കം ക്ലീന്‍ ചെയ്തുതിരിച്ചുപോകും. എന്നിങ്ങനെയാണ് പോസ്റ്റ്.
കനത്ത മഴയില്‍ സംസ്ഥാനം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇതിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ ജനങ്ങള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. ഈ സമയത്ത് സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണ കൂടങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് ഇടത് അനുഭാവികള്‍ തന്നെ എഫ്ബില്‍ പോസ്റ്റുകള്‍ നല്‍കിയത്.
















