അരങ്ങൊഴിയു എന്നാരോ
ആര്‍ത്തുവിളിക്കുന്നു.
സുഖം, അതിന്റെ നാനാഭാവങ്ങളില്‍
ആര്‍ത്തി തീര്‍ക്കാതെ
ബാക്കിനില്ക്കുന്നു.
അതിരുകളില്ലാ ഭാവ തീവ്രതകള്‍ ഊര്ജോല്സുകരാകുന്നു… അടങ്ങാത്ത ത്വര.
ശരീര ശാരീരങ്ങള്‍ വിരുദ്ധ
ധ്രുവങ്ങളിലേക്കു പടയോട്ടം നടത്തുന്നു.
നിര്ജീവമാക്കിയിട്ടും വര്‍ദ്ധിത
പോരാട്ട വീര്യവുമായി ശ്വേതരോമങ്ങള് നയം വ്യക്തമാക്കുന്നു.
നാള്‍വഴിയിലെ തീച്ചൂളകള്‍ തന്
സുവര്‍ണ പ്രഭയില്‍ മൂടാന്‍
ശ്രമിച്ചപ്പോഴും..
ഹരിതാഭ തേടുകയായിരുന്നു…
അതിവിദൂരമെങ്കിലും
അപ്രാപ്യമല്ലെന്ന ഉറപ്പോടെ.
നേടിയ ആ ഹരിതാഭയില്‍,
അതുനല്കിയ ഉണര്‍വിന്റെ ജീവവായുവില്‍, വര്‍ണങ്ങളില്‍ അലിഞ്ഞുചേര്‍ന്ന്
കാലത്തിനെതിരെ വീറോടെ പായുന്നു.
ഇല്ല, നേരമായില്ല…
വിപ്ലവവീര്യത്തോടെ വീണ്ടും വീണ്ടും
അറിയുന്നു..
വെള്ളപുതയ്ക്കുമ്പോഴും
അതിനെയും ഹരിതാഭമാക്കാന്‍
ശേഷിയുണ്ടാവുമന്നെനിക്കെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: