ന്യൂയോര്‍ക്ക്: പ്രളയ ബാധിതര്‍ക്കായി ഫൊക്കാന നല്‍കുന്ന ഭവനം പദ്ധതിയിലേക്ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ വാഗ്ദാനമായിരുന്ന വീട് നിര്‍മ്മിച്ചു നല്‍കാനുള്ള മുഴുവന്‍ തുകയും കൈമാറി. ക്വീന്‍സില്‍ നടന്ന ഫൊക്കാന ന്യൂയോര്‍ക് റീജിയണിന്റെ സമ്മേളനത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥിന്റെ സാന്നിധ്യത്തില്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് അജിത് എബ്രഹാമില്‍ നിന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ ചെക്ക് ഏറ്റുവാങ്ങി.
കെസിഎഎന്‍എ സെക്രട്ടറി രാജു എബ്രഹാം, ട്രഷറര്‍ ജോര്‍ജ് മാറാച്ചേരില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൂബി ജോസ്, വിന്‍സെന്റ് ജോസഫ്, കോമളന്‍ പിള്ള, രഘുനാഥന്‍ നായര്‍, സാംസി കൊടുമണ്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ വര്‍ഗീസ് ചുങ്കത്തില്‍ എന്നിവരോടൊപ്പം ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. കേരള സര്‍ക്കാരും ഫൊക്കാനയും സംയുക്തമായി സഹകരിച്ചു ചെയ്യുന്ന ഭവനം പദ്ധതിയിയിലെ പതിനഞ്ചോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നൂറു വീടുകളാണ് ഫൊക്കാന ഇത്തരത്തില്‍ കേരളത്തില്‍ നിര്‍മിച്ചു നല്‍കുന്നത് .
പ്രളയ ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കിയതിന് പുറമേയാണ് കെസിഎഎന്‍എ ഈ പദ്ധതിയില്‍ പങ്കാളിയാകുന്നത്. സാമൂഹിക ഉന്നമനം കെസിഎഎന്‍എയുടെ ലക്ഷ്യമാണെന്നും, ഫൊക്കാനയെ പോലുള്ള ഒരു മഹത്തായ സംഘടനയുടെ ഇത്തരം ഉദ്യമങ്ങളില്‍ അഭിമാനപൂര്‍വം ആണ് പങ്കെടുക്കുന്നതെന്നും കെസിഎഎന്‍ എ പ്രസിഡണ്ട് അജിത് എബ്രഹാം പറഞ്ഞു. ന്യൂജേഴ്സിയില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി യോഗത്തിലാണ് ഇങ്ങനെ ഒരു നല്ല ആശയം ഉയര്‍ന്നു വന്നതെന്നും, അന്ന് നല്‍കിയ വാഗ്ദാനം നടപ്പിലായതിന്റെ ചരിതാര്‍ഥ്യത്തില്‍ ആണ് ഇന്ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്റെയും ഫോകാനയുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍ വഹിക്കുന്ന പങ്കു വലുതെണെന്നും അദ്ദേഹം അറിയിച്ചു.
ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പ്‌പോസ് ഫിലിപ്പ്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍കെ, ജോയിന്റ് ട്രഷറര്‍ ഷീലാ ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, മറ്റു നാഷണല്‍ കമ്മിറ്റീ അംഗങ്ങള്‍ എന്നിവരോടൊപ്പം ന്യൂയോര്‍ക് റീജിയണിന്റെ അംഗ സംഘടനകളുടെ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ മറ്റു സംഘടനകള്‍ക്കു മാതൃകയാകുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ ഉള്‍പ്പടെ ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു . ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നും ഫൊക്കാനക്കൊപ്പം ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: