കുവൈത്ത് സിറ്റി : കുവൈത്തില്‍ ചികത്സക്കെത്തുന്ന രോഗികളില്‍ നിന്നും അനധികൃതമായി ഫീസ് ഈടാക്കുന്നതിനെതിരെ ശക്തമായ നപടികൾ എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫയല്‍ ഓപ്പണിങ് ഫീസ് എന്ന പേരില്‍ ഒരു കുവൈത്ത് ദിനാര്‍ മുതല്‍ 5 ദിനാര്‍ വരെയാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ഈടാക്കുന്നത്. ഇതിനെതിരെയാണ് നടപടി.
നേരത്തെ സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ അവശ്യ മരുന്ന് ഉള്‍പ്പെടെ ഓപി ഫീസ് ഒരു ദിനാറില്‍ നിന്ന് 2 ദിനാറായി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ അവരുടെ ഇഷ്ടാനുസരണം ഫീസ് ഉയര്‍ത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ചികത്സക്കെത്തുന്ന രോഗികളില്‍ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
ഇത്തരത്തില്‍ ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് സെക്രട്ടറി ഡോ: ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതേറെ ഗുണകരമായ നടപടിയായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: