കൊന്നു വീഴ്ത്തുമ്പോ-
ളെന്റെ നാടുണര്‍ന്ന്
നിശ്ശബ്ദതയെ തുറന്നുവിടും
മസ്തിഷ്കത്തെ
ഹര്‍ത്താലിലോ
ഹാഷ്ടാഗിലോ
ബന്ധനസ്ഥമാക്കും
വിപരീതയുക്തികള്
മരണത്തിന്റ മണംനോക്കി
പരസ്പരം കണ്ണെറിഞ്ഞു
മൗനംപാലിക്കും
അമ്മയും പെങ്ങളും
തലതല്ലിമരിക്കുമ്പോ-
ളൊരുഗര്ഭപാത്രം
പെറ്റദിനത്തിന്റ വേദനയില്‍
ശ്വാസംമുട്ടി മരിക്കും
കൊന്നവനും കൊല്ലപ്പെട്ടവനും
സമാധാനത്തിനുവേണ്ടി
ചക്രശ്വാസം വലിക്കും
അരുതായ്മയുടെ
യുക്തിബോധത്തിന്
പിന്നെയും കാലചക്രം
അനസ്തേഷ്യ കൊടുക്കും.
ഒരാള്‍ കൊല്ലാനും
മറ്റൊരാള്‍ ചാവാനും
വീണ്ടും വിധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: