കുവൈറ്റ് സിറ്റി : അവധികാലങ്ങളിലെ വന്‍തോതിലുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെതിരെ വര്‍ഷങ്ങളായി വ്യാപകമായ പരാതിയാണ് പ്രവാസികള്‍ക്കുള്ളത്. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ ക്ഷണം സ്വീകരിച്ചു മുന്‍പ് കുവൈറ്റില്‍ എത്തിയ മുരളിധരന് മുന്പില് അവധിക്കാലത്തെ അനിയന്ത്രിതമായ ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചുള്ള പരാതി ഭാരവാഹികള്‍ സമര്‍പ്പിച്ചിരുന്നു.
അവധികാലത്തും ഉത്സവ സീസണിലും ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ അടിയന്തിര പരിഹാരം കാണാന്‍ കേന്ദ്ര വ്യോമായാന മന്ത്രാലയവുമായി വി മുരളിധരന് ചര്‍ച്ച നടത്തിയിരുന്നു. അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്‍പായി പ്രശനപരിഹാരത്തിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമായാന സിക്രട്ടറിക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്കി.
വിമാനകമ്പിനികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് അവസാനിപ്പിക്കുന്നള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന് ബി.പി.പി. ഭാരവാഹികളെ അറിയിച്ചു. പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി നടപടികളെടുത്ത കേന്ദ്രവിദേശ കാര്യസഹ മന്ത്രിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് അഡ്വ എം കെ സുമോദ്, ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി വി വിജയരാഘവന്, വിവിധ ഭാഷ കോര്‍ഡിനേറ്റര്‍ രാജ് ഭണ്ഡാരി എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മുരളിധരന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: